ഇന്ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗമാണ് നിക്ഷേപം സമാഹരിക്കാൻ അനുമതി നൽകിയത്...
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്കിന്റെ ഉപസ്ഥാപനമായ എസ്ബിഐ കാർഡ്സ് ആന്റ് പേമെന്റ് സർവീസസ് ലിമിറ്റഡ് വൻ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നത്. രണ്ടായിരം കോടി രൂപ ബോണ്ടുകൾ വഴി സമാഹരിക്കാനാണ് നീക്കം. ഇതിന് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസ് അനുമതി നൽകി.
ഇന്ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗമാണ് നിക്ഷേപം സമാഹരിക്കാൻ അനുമതി നൽകിയത്. നോൺ കൺവേർട്ടിബ്ൾ ഡിബഞ്ചേർസ് നൽകിയാവും പണം സമാഹരിക്കുകയെന്ന് സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ സമർപ്പിച്ച റെഗുലേറ്ററി രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഫിൻടെക് ലോകത്ത് കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് എസ്ബിഐ കാർഡ്സ് ആന്റ് പേമെന്റ്സ് സർവീസസ് ലിമിറ്റഡ് നിക്ഷേപം സമാഹരിക്കുന്നത്. നിശ്ചിത കാലയളവിനുള്ളിൽ ഒന്നോ രണ്ടോ ഘട്ടങ്ങളിലൂടെ തുക സമാഹരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
