Asianet News MalayalamAsianet News Malayalam

എസ്ബിഐ നിക്ഷേപങ്ങളുടെ പലിശയില്‍ വന്‍ മാറ്റം; നിരക്ക് നിര്‍ണയം റിപ്പോയുമായി ബന്ധിപ്പിച്ചു

കാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് തുടങ്ങിയവയ്ക്കുളള പലിശയ്ക്കും ഇതേ മാതൃകയിലാകും ഇനി പലിശ നിരക്കുകള്‍ തീരുമാനിക്കുക. റിപ്പോ നിരക്കിനെക്കാള്‍ 2.25 ശതമാനം കൂടുതലായിരിക്കും ഇവയുടെ പലിശ നിരക്ക്. ഒരു ലക്ഷമായിരിക്കും ഇതിന്‍റെയും പരിധി.

sbi interest rates change for savings bank accounts
Author
Mumbai, First Published May 1, 2019, 3:06 PM IST

മുംബൈ: ഇന്ന് മുതല്‍ എസ്ബിഐയുടെ നിക്ഷേപ പലിശ നിരക്കുകളില്‍ വന്‍ മാറ്റമാണ് വരുന്നത്. വലിയ നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിലാകും മാറ്റമുണ്ടാകുക. ഒരു ലക്ഷത്തിലേറെ രൂപയുളള സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ന് മുതല്‍ പലിശ നിരക്ക് 3.25 ശതമാനം മാത്രമായിരിക്കും. ഏപ്രില്‍ 30 വരെ ഇത് 3.5 ശതമാനം ആയിരുന്നു. എന്നാല്‍, ഒരു ലക്ഷം വരെയുളള അക്കൗണ്ടുകള്‍ക്ക് 3.5 ശതമാനമായി തന്നെ തുടരും. 

ഒരു ലക്ഷത്തിന് മുകളിലുളള അക്കൗണ്ടുകളിലെ പലിശ നിരക്കുകളെ റിസര്‍വ് ബാങ്കിന്‍റെ അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചതോടെയാണ് ഈ മാറ്റം സംഭവിക്കുന്നത്. റിപ്പോ നിരക്കിനെക്കാള്‍ 2.75 ശതമാനം കുറച്ച് പലിശ നിരക്ക് നിശ്ചയിക്കാന്‍ സ്റ്റേറ്റ് ബാങ്ക് തീരുമാനിച്ചതോടൊയാണ് ഈ കുറവുണ്ടായത്. നിലവില്‍ ആറ് ശതമാനമാണ് റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്ക്.

കാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് തുടങ്ങിയവയ്ക്കുളള പലിശയ്ക്കും ഇതേ മാതൃകയിലാകും ഇനി പലിശ നിരക്കുകള്‍ തീരുമാനിക്കുക. റിപ്പോ നിരക്കിനെക്കാള്‍ 2.25 ശതമാനം കൂടുതലായിരിക്കും ഇവയുടെ പലിശ നിരക്ക്. ഒരു ലക്ഷമായിരിക്കും ഇതിന്‍റെയും പരിധി.

ഇനിമുതല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ എപ്പോള്‍ മാറ്റം വരുത്തിയാലും നിക്ഷേപത്തിന്‍റെയും കാഷ് ക്രെഡിറ്റിന്‍റെയും ഓവര്‍ ഡ്രാഫ്റ്റിന്‍റെയും പലിശ നിരക്കുകളില്‍ മാറ്റം വരും. 
 

Follow Us:
Download App:
  • android
  • ios