Asianet News MalayalamAsianet News Malayalam

പുതിയ ഫാസ്ടാഗ് അവതരിപ്പിച്ച് എസ്ബിഐ; ആർക്കൊക്കെ ഇത് ഉപയോഗിക്കാം

എസ്ബിഐ ഫാസ്‌ടാഗ് എന്നാൽ, അതുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നോ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നോ നേരിട്ട് ടോൾ പേയ്‌മെൻ്റുകൾ നടത്തുന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണമാണ്.

SBI launches new design of FASTag that will reduce travel time in highways; check details
Author
First Published Sep 2, 2024, 1:07 PM IST | Last Updated Sep 2, 2024, 1:07 PM IST

മുംബൈ: തങ്ങളുടെ ഫാസ്‌ടാഗിനായി പുതിയ ഡിസൈൻ പുറത്തിറക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യാത്രാ സമയം കുറയ്ക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ടോൾ പിരിവും, വാഹനത്തെ  തിരിച്ചറിയലും കൂടുതൽ കാര്യക്ഷമമാക്കും. 

എസ്ബിഐ ഫാസ്‌ടാഗ് എന്നാൽ, അതുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നോ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നോ നേരിട്ട് ടോൾ പേയ്‌മെൻ്റുകൾ നടത്തുന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണമാണ്. നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിന് കീഴിൽ, വാഹനങ്ങളിൽ ചിപ്പ് അടിസ്ഥാനമാക്കിയുള്ള സ്റ്റിക്കർ വിൻഡ്ഷീൽഡിൽ ഒട്ടിച്ചിരിക്കുന്നു. ഒരു ടോൾ ഗേറ്റിലൂടെ കടന്നുപോകുമ്പോൾ, ഒരു സ്കാനർ ഫാസ്ടാഗ് സ്റ്റിക്കർ വായിക്കുകയും ടോൾ തുക സ്വയമേവ കുറയ്ക്കുകയും ചെയ്യുന്നു.

പുതിയ ഫാസ്ടാഗ് ഡിസൈൻ വെഹിക്കിൾ ക്ലാസ് 4  അതായത് കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്ക് വേണ്ടിയുള്ളതാണെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിലൂടെ  ആത്യന്തികമായി യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. 

പുതിയ ഫാസ്ടാഗ് ഡിസൈൻ യാത്രക്കാർക്ക് എങ്ങനെ പ്രയോജനം ചെയ്യും:

വാഹനം തിരിച്ചറിയുന്നത്: ടോൾ പ്ലാസ ഓപ്പറേറ്റർമാർക്ക് വാഹനങ്ങളെ കൃത്യമായി തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു. .

ചാർജ്ബാക്കുകൾ കുറയ്ക്കുന്നു : തെറ്റായ ടോൾ ചാർജുകൾ തടയുന്നതിലൂടെ, ചാർജ്ബാക്ക് കേസുകൾ കുറയ്ക്കാൻ സാധിക്കും. ഇതിലൂടെ സർക്കാരിനും ടോൾ കൺസഷൻകാർക്കും വരുമാനം വർദ്ധിപ്പിക്കാനും പുതിയ ഫാസ്ടാഗ് സഹായിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios