Asianet News MalayalamAsianet News Malayalam

പണം ഇരട്ടിയാക്കാം; ഇനി നാല് ദിവസം, സ്‌കീമുമായി എസ്ബിഐ

എസ്ബിഐയുടെ സ്പെഷ്യൽ എഫ്ഡി ഉടൻ അവസാനിക്കും മുതിർന്ന പൗരന്മാർക്കുള്ള ഈ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
 

SBI Wecare Special FD Ending Soon apk
Author
First Published Sep 26, 2023, 5:50 PM IST

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമായ എസ്ബിഐ വീ കെയർ അവസാനിക്കാൻ ഇനി നാല് ദിവസം മാത്രം. ജൂൺ 30-ന് അവസാനിക്കേണ്ട പദ്ധതി ഉയർന്ന ആവശ്യമൂലം എസ്ബിഐ 3 മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.  കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി എസ്ബിഐ ഈ സ്പെഷ്യൽ സ്കീം അവതരിപ്പിച്ചത്. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിലൂടെ  മുതിർന്ന പൗരന്മാർക്ക്  മികച്ച വരുമാനം ഉറപ്പുവരുത്തുന്നു.  നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. സെപ്തംബർ 30 വരെ പദ്ധതിയിൽ അംഗമാകാം. സ്കീമിന്റെ നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ALSO READ: എസ്ബിഐ ഉത്സവകാല ഓഫർ; കാർ ലോണെടുക്കുന്നവർക്ക് കോളടിച്ചു

നിക്ഷേപത്തിന്റെ കാലാവധി:  നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ കാലാവധി  5 വർഷവും  കൂടിയ കാലാവധി 10 വർഷവുമാണ്.

യോഗ്യത: ഉയർന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിന് 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ അർഹതയുള്ളൂ.

ALSO READ: എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് കോടികണക്കിന് രൂപ പിഴയിട്ട് ആർബിഐ

പലിശ നിരക്ക്: ബാങ്ക് പൊതുജനങ്ങൾക്ക് നൽകുന്ന പലിശയേക്കാൾ 50 ബേസിസ് പോയിന്റുകളുടെ (ബിപിഎസ്) അധിക പ്രീമിയം നൽകുന്നു, എസ്ബിഐ വീകെയറിന് 7.50 ശതമാനമാണ് പലിശ നിരക്ക്. പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അർദ്ധ വാർഷികത്തിലോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആണ് വീ കെയർ സ്കീമിൽ പലിശ ലഭിക്കുക. നികുതി കുറച്ചതിനുശേഷമായിരിക്കും പലിശ ലഭ്യമാവുക എന്ന കാര്യം ഓർക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് സന്ദർശിച്ചോ സ്കീമിൽ അംഗമാകാം. സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 3.50% മുതൽ 7.50% വരെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Follow Us:
Download App:
  • android
  • ios