സെബി ജനുവരിയിലും ഔദ്യോഗിക തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത പരിഷകരിച്ചിരുന്നു
മുംബൈ : സാമ്പത്തിക, അന്വേഷണ വകുപ്പിലെ ചില ഔദ്യോഗിക തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI). പുതിയ നിയമം അനുസരിച്ച്, ഗ്രേഡ് ഡി, ഇ, എഫ് തുടങ്ങിയ ഇൻഫർമേഷൻ വിഭാഗങ്ങളിലെ തസ്തികളിൽ അപേക്ഷിക്കണമെങ്കിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇൻഫർമേഷൻ ടെക്‌നോളജിയിൽ നേടിയ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ജനുവരിയിൽ, റെഗുലേറ്ററിൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികകൾ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സെബി മാറ്റം വരുത്തിയിരുന്നു. ഭേദഗതി ചെയ്ത ചട്ടങ്ങൾ അനുസരിച്ച്, എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ആകെ തസ്തികകളിൽ മൂന്നിൽ രണ്ട് ഇന്റേണൽ ഉദ്യോഗാർത്ഥികളെയും ബാക്കിയുള്ളവയിൽ ഡെപ്യൂട്ടേഷൻ വഴിയോ കരാർ അടിസ്ഥാനത്തിലോ നിയമനം നടത്തും.
സ്വർണ്ണ നിക്ഷേപങ്ങളുടെ അപകടസാധ്യത വിലയിരുത്തുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി സെബി
മ്യൂച്വൽ ഫണ്ടുകൾക്ക് (Mutual Fund) അനുമതിയുള്ള റിസ്ക്-ഓ-മീറ്ററിൽ സ്വർണവും (gold) സ്വർണവുമായി ബന്ധപ്പെട്ട എല്ലാ ചരക്കുകളുടെയും നിക്ഷേപത്തിന്റെ വിപണിയിലെ അപകട സാധ്യത (risk)വിലയിരുത്തുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI). മ്യൂച്വൽ ഫണ്ട് സ്കീമുകൾ വഴി ഇത്തരം ചരക്കുകളിൽ നിക്ഷേപം നടത്തുമ്പോൾ ചരക്കുകളുടെ വാർഷിക വിലയിൽ വരുന്ന മാറ്റത്തിനനുസരിച്ച് ഒരു റിസ്ക് സ്കോർ നൽകുമെന്ന് തീരുമാനിച്ചതായി സെബി പ്രസ്താവനയിൽ പറഞ്ഞു.
ചരക്കിന്റെ കഴിഞ്ഞ 15 വർഷത്തെ ബെഞ്ച്മാർക്ക് സൂചികയുടെ വിലയെ അടിസ്ഥാനമാക്കി ഒരു വർഷത്തെ വിലയുടെ വ്യത്യാസങ്ങൾ മൂന്നുമാസം കൂടുമ്പോൾ കണക്കാക്കുകയും ഒപ്പം ഇത്തരം ചരക്കുകളുടെ റിസ്ക് സ്കോർ താഴ്ന്ന നിലയിൽ മുതൽ ഏറ്റവും ഉയർന്ന നിലയിൽ വരെയായി നാല് തലങ്ങളായി തരംതിരിക്കുമെന്നും സെബി അറിയിച്ചു. അതായത് 10 ശതമാനത്തിൽ താഴെ, 10-15 ശതമാനം, 15-20 ശതമാനം, 20 ശതമാനത്തിൽ കൂടുതൽ എന്നിങ്ങനെ റിസ്ക് സ്‌കോറുകൾ ഉണ്ടായിരിക്കും മ്യുച്ചൽ ഫണ്ട്സിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും വിപണിയിലെ സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കും ഇത്തരത്തിലുള്ള റിസ്ക് സ്‌കോറുകൾ അറിയുന്നതിലൂടെ നിക്ഷേപത്തിലെ അപകട സാധ്യതകൾ കുറയ്ക്കാൻ സാധിക്കും
