മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വെള്ളിയാഴ്ച രാവിലെ വ്യാപാരം സെൻസെക്സ് 1,170 പോയിന്റ് നഷ്ടത്തിലാണ് തുടങ്ങിയത്. സെൻസെക്സിൽ വ്യാപാരം 38,606 പോയിന്‍റിലാണ്. നിഫ്റ്റി 346 പോയിന്റ് കുറഞ്ഞ് 11,284ൽ ആണ് വ്യാപാരം നടത്തുന്നത്. ആഗോള ഓഹരി വിപണിയിലും വൻ തിരിച്ചടി നേരിടുകയാണ്. അമേരിക്കൻ ഓഹരി വിപണി പതിറ്റാണ്ടിലെ വലിയ ഇടിവിലാണ് വില്‍പ്പന നടക്കുന്നത്. കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചതാണ് ഓഹരി വിപണിയിലെ വന്‍തിരിച്ചടിക്ക് കാരണം.

Read More: 

ഉപഭോക്താക്കള്‍ കൈവിടുന്നു, എയര്‍ടെലിന് ഓഹരി വിപണിയിലും വന്‍ തിരിച്ചടി