തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളുടെ ഓഫീസർമാരുടെ സംഘടനകൾ ഈ മാസം 26,27 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനകാര്യസെക്രട്ടറി ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിതെന്ന് യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.