ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സൂചികകൾ ഇടിഞ്ഞു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടിയതോടെ ആഗോള വിപണികൾ ദുർബലമായി. ഇന്ത്യൻ വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി (nifty) താഴ്ന്ന് 17,300 ലും ബിഎസ്ഇ സെൻസെക്സ് (sensex) 150 പോയിന്റ് താഴ്ന്ന് 57,929 ലും വ്യപാരം ആരംഭിച്ചു.
അതുപോലെ, നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 100 അഥവാ 0.2 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 അഥവാ 0.1 ശതമാനവും ഇടിഞ്ഞതിനാൽ വിപണികളും സമ്മർദ്ദത്തിലായിരുന്നു.
വിവിധ മേഖലകളും നഷ്ടം നേരിടുന്നു. നിഫ്റ്റി മെറ്റൽ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം, എഫ്എംസിജി, മീഡിയ സൂചികകൾ നേരിയ നേട്ടത്തോടെ ആരംഭിച്ചു.
Read Also : തണുപ്പിലും കത്തിക്കയറി സ്വർണവില; മൂന്ന് ദിവസത്തിന് ശേഷമുള്ള ഉയർച്ച
വ്യക്തിഗത ഓഹരികളിൽ, ഐടിസിയുടെ ഓഹരികൾ ഒരു ഷെയറിന് 314 രൂപ എന്ന 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി, എന്നാൽ ആദ്യപാദത്തിൽ ഫലം പുറത്ത് വന്നതോടുകൂടി സോമറ്റോയുടെ ഓഹരികൾ 9 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 360.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
വിദേശ നിക്ഷേപ വരവ്, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, ആഗോള വിപണിയിലെ ദുർബലമായ അമേരിക്കൻ കറൻസി എന്നിവയെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഏകദേശം ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 78.85 ൽ രൂപ വ്യാപാരം ആരംഭിച്ചു.
വിദേശ നിക്ഷേപകരുടെ തിരിച്ച് വരവുകൾക്ക് ശേഷം വെള്ളിയാഴ്ച ഇന്ത്യൻ ഓഹരികൾ നേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ, നിഫ്റ്റി സൂചിക കഴിഞ്ഞ ആഴ്‌ച 2.62 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ 2022 ജൂലൈയിൽ 8.70 ശതമാനം പ്രതിമാസ നേട്ടം രേഖപ്പെടുത്തി. അതുപോലെ, ബിഎസ്‌ഇ സെൻസെക്‌സ് കഴിഞ്ഞ ആഴ്‌ച 2.67 ശതമാനം ഉയർന്നപ്പോൾ 2022 ജൂലൈയിൽ 8.50 ശതമാനം പ്രതിമാസ നേട്ടം രേഖപ്പെടുത്തി. .
മൂന്ന് മാസത്തെ കുത്തനെയുള്ള ഇടിവിന് ശേഷം ഈ മാസം നിഫ്റ്റി 8 ശതമാനത്തിലധികം നേട്ടമുണ്ടാക്കി, ബാങ്കിംഗ്, സാമ്പത്തിക മേഖലയാണ് ഈ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. എല്ലാ മേഖലകളും നേട്ടം തൊട്ടപ്പോൾ നിഫ്റ്റി 17000 കടന്നു. ഓഗസ്റ്റിലേക്ക് കടന്നപ്പോൾ വിപണി ഈ നേട്ടം ആവർത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.
