Asianet News MalayalamAsianet News Malayalam

Share Market Live: നേട്ടത്തിൽ വിപണി; സെൻസെക്‌സ് 600 പോയിന്റ് ഉയർന്നു,നിഫ്റ്റി 16,800 ന് മുകളിൽ

 നിരക്ക് വർദ്ധന കുറയ്ക്കുമെന്ന് യുഎസ് ഫെഡ് സൂചന നൽകിയതിനെത്തുടർന്ന് ആഭ്യന്തര വിപണികളിൽ മികച്ച തുടക്കം. സെൻസെക്‌സ് 600 പോയിന്റ് ഉയർന്നു,നിഫ്റ്റി 16,800 ന് മുകളിൽ

Share Market Live 28 07 2022
Author
Trivandrum, First Published Jul 28, 2022, 10:22 AM IST

മുംബൈ: നിരക്ക് വർദ്ധന കുറയ്ക്കുമെന്ന് യുഎസ് ഫെഡ് സൂചന നൽകിയതിനെത്തുടർന്ന് ആഭ്യന്തര വിപണികളിൽ മികച്ച തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് 56,313ലും എൻഎസ്ഇ നിഫ്റ്റി 120 പോയിന്റ് ഉയർന്ന് 16,760ലും വ്യാപാരം ആരംഭിച്ചു. 

സെൻസെക്‌സിൽ ബജാജ് ഫിനാൻസ് 5 ശതമാനത്തിലധികം ഉയർന്നു. ബജാജ് ഫിൻസെർവും 4 ശതമാനം ഉയർന്നു. ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, വിപ്രോ, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുടെ ഓഹരികളും മുന്നേറ്റം നടത്തുന്നു. 

അതേസമയം, ഡോ.റെഡ്ഡീസ് ലാബും സൺ ഫാർമയും 2 ശതമാനം വരെ ഇടിഞ്ഞു. ഭാരതി എയർടെൽ, ഐടിസി, നെസ്‌ലെ എന്നീ ഓഹരികളും കനത്ത നഷ്ടം നേരിടുന്നു. 

വിപണികളിൽ, നിഫ്റ്റി500, നിഫ്റ്റി മിഡ്കാപ്പ് 50, നിഫ്റ്റി സ്മോൾക്യാപ് 50 എന്നിവയും 0.7 ശതമാനം വരെ ഉയർന്നാണ് വ്യാപാരം നടക്കുന്നത്. 

Read Also : ഒരു ബില്യൺ ഡോളർ കടന്ന് യു.എസ് മെഗാ മില്യൺസ് ജാക്ക്പോട്ട്

വിവിധ മേഖല പരിശോധിക്കുമ്പോൾ, നിഫ്റ്റിയിലെ ബാങ്ക്, ഫിനാൻഷ്യൽ, ഐടി സൂചികകൾ നേട്ടമുണ്ടാക്കി, ഒരു ശതമാനത്തിലധികം ഉയർന്നു. ഓട്ടോ, ഫാർമ മേഖലകൾ നഷ്ടം നേരിടുന്നു.

യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച  പലിശ നിരക്ക്  75 ബേസിസ് പോയിൻറ് ഉയർത്തി. പ്രഖ്യാപനത്തിന് പുറമേ,  ഈ പലിശ നിരക്ക് അധികകാലം നിലനിൽക്കില്ലെന്ന് യുഎസ് ഫെഡറൽ വ്യക്തമാക്കിയത് വിപണികളെ ആശ്വസിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു. ആഗോള വിപണികളിൽ ഇത് പ്രതിഫലിച്ചേക്കാം. യുഎസ് ഫെഡറൽ  100 ബേസിസ് പോയിന്റ് വരെ പലിശ നിരക്ക് ഉയർത്തുമെന്നായിരുന്നു വിപണി നിരീക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ അതിൽ നിന്നും വിരുദ്ധമായി 75 ബേസിസ് പോയിന്റാണ് ഉയർത്തിയത്. 

Follow Us:
Download App:
  • android
  • ios