ഓഹരി വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്‌സ് 98 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 53,416ലും എൻഎസ്ഇ നിഫ്റ്റി 50 സൂചിക 28 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 15,938 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റി 0.51 ശതമാനം താഴ്ന്നു.
ബിഎസ്ഇയിൽ സൺ ഫാർമ 2.55 ശതമാനം ഉയർന്നു. തൊട്ടുപിന്നിൽ ഡോ.റെഡ്ഡീസും കൊട്ടക് മഹീന്ദ്ര ബാങ്കുമാണ് നേട്ടം കൈവരിച്ചത്. ബാരുൺ ബിവറേജസ്, ഓയിൽ ഇന്ത്യ, കാനറ ബാങ്ക്, മൈൻഡ്‌ട്രീ, ബിർലാസോഫ്റ്റ്, അജ്മേര റിയാലിറ്റി എന്നീ ഓഹരികൾ നേട്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്, എസ്‌ബിഐ, ടെക് എം, ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, അൾട്രാടെക് സിമന്റ് എന്നീ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.56 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഐടി സൂചിക 1.4 ശതമാനം താഴ്ന്നു. നിഫ്റ്റി ഫാർമ സൂചിക 0.78 ശതമാനം ഉയർന്നു.
