നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. നിഫ്റ്റി 16,500 കടന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിക്കുന്നത്. സെൻസെക്‌സ് 630 പോയിന്റ് അഥവാ 1.15 ശതമാനം ഉയർന്ന് 55,397 ലും നിഫ്റ്റി 180 പോയിന്റ് അഥവാ 1.1 ശതമാനം ഉയർന്ന് 16,521 ലും വ്യാപാരം അവസാനിപ്പിച്ചു.
മേഖലാതലത്തിൽ, നിഫ്റ്റിയിൽ ഐടി സൂചിക 3 ശതമാനം ഉയർന്നു, എഫ്എംസിജി 1 ശതമാനത്തിലധികം ഉയർന്നു. അതേസമയം, റിയൽറ്റി സൂചിക 0.29 ശതമാനം ഇടിഞ്ഞു. ഒഎൻജിസി 2 ശതമാനം മുതൽ 3 ശതമാനം വരെ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ് എന്നിവയാണ് ഇന്ന് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം എച്ച്‌ഡിഎഫ്‌സി ലൈഫ്, എം ആൻഡ് എം, ഐഷർ മോട്ടോഴ്‌സ്, സൺ ഫാർമ എന്നിവ 2 ശതമാനം വരെ നഷ്ടത്തിലായി.
Read Also: റഷ്യക്ക് പ്രിയങ്കരം ഇന്ത്യൻ ചായ; വില കൂടിയിട്ടും വാങ്ങാൻ തയ്യാർ
മുംബൈ ഓഹരി വിപണിയിൽ ഹിന്ദുസ്ഥാൻ സിങ്ക് 6 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിലുള്ള 500 ഓഹരികളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് ഇതാണ്. ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്‌സ്, ഐസിഐസിഐ ലോംബാർഡ്, ഫീനിക്‌സ് മിൽസ്, മിൻഡ കോർപ്പറേഷൻ എന്നിവയും നഷ്ടത്തിലാണ്.
അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് നേരിയ തോതിൽ ഉയർന്നു. ഡോളറിന്റെ മൂല്യം കുറഞ്ഞതും ആഭ്യന്തര ഓഹരി വിപണിയിലെ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യം ഉയർത്തിയത്. എന്നാൽ ഈ മാസാവസാനം യു എസ് ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന സൂചന ഉള്ളതിൽനാൽ ഡോളർ വീണ്ടും ശക്തി പ്രാപിച്ചേക്കാം. ജൂലൈ 26, 27 തിയ്യതികളിലാണ് യു എസ് ഫെഡ് പലിശ നിരക്ക് പ്രഖ്യാപിക്കുക.
Read Also:റെസ്റ്റോറന്റുകൾക്കുള്ള 'നോ സർവീസ് ചാർജ്' മാർഗ നിർദേശങ്ങൾക്ക് സ്റ്റേ
