Asianet News MalayalamAsianet News Malayalam

Share Market Today: സൂചികകൾ താഴേക്ക്; സെൻസെക്‌സ് 497 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 16500 ന് താഴെ

വിപണിയെ കൈയ്യടക്കി കരടികൾ. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 

Share Market Today 26 07 2022
Author
Trivandrum, First Published Jul 26, 2022, 3:58 PM IST

മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്‌സ് 497 പോയിന്റ് താഴ്ന്ന് 55268 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 50 സൂചിക 16500 നഷ്ടത്തിൽ 16483ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.87 ശതമാനം താഴ്ന്ന് 36408 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മുംബൈ ഓഹരി വിപണിയിൽ ഇന്ന് നേട്ടം കൊയ്ത ഓഹരികൾ ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ്. ബജാജ് ഫിൻസെർവ് 2.45 ശതമാനം ഉയർന്നു. അതേസമയം ഇൻഫോസിസ് 3.45 ശതമാനം ഇടിഞ്ഞു. നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ് ഡോ.റെഡ്ഡീസ് ലാബ്സ് 2.35 ശതമാനം ഇടിഞ്ഞു. ആക്‌സിസ് ബാങ്ക് 2.95 ശതമാനം ഇടിഞ്ഞു.

Read Also: കടൽ കടത്താതെ ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

അതേസമയം, യുഎസ് ഫെഡറൽ റിസർവ് പോളിസി മീറ്റിംഗിൽ വ്യാപാര കമ്മി വർധിപ്പിക്കൽ, പണപ്പെരുപ്പം നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി പലിശനിരക്ക് 2.25 ശതമാനം മുതൽ 2.50 ശതമാനം വരെ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ വരുമ്പോൾ രൂപയുടെ മൂല്യം 82 യുഎസ് ഡോളറിലേക്ക് ഇടിഞ്ഞേക്കാം. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 79.76 എന്ന നിലയിലാണ്. തിങ്കളാഴ്ച്ച വ്യാപാരം അവസാനിപ്പിച്ച 79.73 ൽ നിന്നും മൂല്യം വീണ്ടും ഇടിഞ്ഞു. 

മെറ്റൽ, ഐടി, ഫാർമ, ഓട്ടോ, ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, റിയാലിറ്റി, എഫ്എംസിജി സൂചികകൾ 1-2 ശതമാനം ഇടിഞ്ഞതോടെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ഇന്ന് അവസാനിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഇന്ന് ഒരു ശതമാനം വീതം ഇടിഞ്ഞു.  
 

Follow Us:
Download App:
  • android
  • ios