നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം. 

മുംബൈ: ഓഹരി വിപണി (Share Market) ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നഷ്ടത്തിലാണ് വിപണി ആരംഭിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ പോളിസി ഫലം എത്തുന്നതിന് മുന്നോടിയായുള്ള മാന്ദ്യ ഭയം വിപണികളിൽ പ്രതിഫലിച്ചു. ആഭ്യന്തര കോർപ്പറേറ്റ് വരുമാനത്തിലുംബോണ്ട് യീൽഡുകളിലും ഇടിവുണ്ടായി. 

ബിഎസ്ഇ സെൻസെക്‌സ് (Sensex) 548 പോയിന്റ് അഥവാ 0.99 ശതമാനം ഉയർന്ന് 55,816 ലും നിഫ്റ്റി (Nifty) 158 പോയിന്റ് അഥവാ 0.96 ശതമാനം ഉയർന്ന് 16,642 ലും വ്യപാരം അവസാനിപ്പിച്ചു. ഇന്ന് ഓഹരി വിപണിയിൽ സൺ ഫാർമ, ദിവിസ് ലാബ്, എൽ ആൻഡ് ടി, ഏഷ്യൻ പെയിന്റ്‌സ്, എസ്‌ബിഐ, ടിസിഎസ്, അൾട്രാടെക് സിമന്റ്, ഗ്രാസിം എന്നിവ 2 ശതമാനം വീതം ഉയർന്നു. ഭാരതി എയർടെൽ, ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവ ഒരു ശതമാനം നഷ്ടം നേരിട്ടു. 

നിഫ്റ്റി ഫാർമ, പിഎസ്ബി സൂചികകൾ 2 ശതമാനത്തിലധികം ഉയർന്നു. ഐടി സൂചിക 1.7 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക 1 ശതമാനം ഉയർന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.90 ശതമാനം വരെ മുന്നേറി. 

Read Also: കനത്ത വിപണന സമ്മർദ്ദം; 4.66 കോടി ഓഹരികൾ ജീവനക്കാർക്ക് നൽകി സൊമാറ്റോ

യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള ഏറ്റവും പുതിയ പണ നയ തീരുമാനത്തിലേക്ക് നിക്ഷേപകർ ഉറ്റുനോക്കിയതിനാൽ ബുധനാഴ്ച യൂറോപ്യൻ വിപണികൾ ജാഗ്രത പാലിച്ചു. വാൾസ്ട്രീറ്റിൽ, നാസ്ഡാക്ക്, എസ് ആൻഡ് പി 500 ഫ്യൂച്ചറുകൾ 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 0.5 ശതമാനം ഉയർന്നു. നേരത്തെ ഏഷ്യയിലും ചൈനയിലും ഹോങ്കോങ്ങിലും ഒഴികെയു