Asianet News MalayalamAsianet News Malayalam

Share Market Today: സെൻസെക്സ് 1,000 പോയിന്റ് നേട്ടത്തിൽ, നിഫ്റ്റി 16,900 ന് മുകളിൽ

നേട്ടത്തിൽ തിളങ്ങി ഓഹരി വിപണി. ഉയർന്ന നിരക്കുകൾ തുടർന്നേക്കില്ല എന്ന യുഎസ് ഫെഡ് അറിയിപ്പ് ആഗോള വിപണിക്ക് ഉണർവായി 
 

Share Market Today 28 07 2022
Author
Trivandrum, First Published Jul 28, 2022, 4:13 PM IST

മുംബൈ: ഓഹരി വിപണി (Share  Market) നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 1,041.47 പോയിൻറ് അഥവാ 1.87 ശതമാനം ഉയർന്ന് 56,857.79 ലും നിഫ്റ്റി 287.80 പോയിൻറ് അഥവാ 1.73 ശതമാനം ഉയർന്ന് 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. 
 
യുഎസ് ഫെഡ് നിരക്കുകൾ 75 ബേസിസ് പോയിന്റുകൾ  ഉയർത്തി. എന്നാൽ ഉയർന്ന നിരക്ക് അധിക നാൾ തുടരില്ല എന്ന് യുഎസ് ഫെഡ് ജെറോം പവൽ അറിയിച്ചിരുന്നു. ഇത് വിപണിയെ പ്രതീക്ഷയിലേക്ക് നയിച്ചു. നിഫ്റ്റി മിഡ്‌ക്യാപ് ഓഹരികൾ 0.84 ശതമാനവും സ്‌മോൾ ക്യാപ് 0.75  ഓഹരികൾ  ശതമാനവും ഉയർന്നു. 

മേഖലകളിൽ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  സബ് ഇൻഡെക്സുകളായ നിഫ്റ്റി ഐടി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 2.54 ശതമാനം, 2.05 ശതമാനം, 1.42 ശതമാനം എന്നിങ്ങനെ ഉയർന്നു. ബിഎസ്ഇയിൽ 1,209 ഓഹരികൾ ഇടിഞ്ഞപ്പോൾ 1,964 ഓഹരികൾ മുന്നേറി. 

Read Also : ഒരു ബില്യൺ ഡോളർ കടന്ന് യു.എസ് മെഗാ മില്യൺസ് ജാക്ക്പോട്ട്


നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ മുന്നേറിയത് ബജാജ് ഫിനാൻസ് ആയിരുന്നു. ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, നെസ്‌ലെ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. കൂടാതെ, രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും ഏറ്റവും വലിയ ആഭ്യന്തര സാമ്പത്തിക നിക്ഷേപകനുമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരികൾ 0.38 ശതമാനം ഉയർന്ന് 677.05 രൂപയിലെത്തി. അതേസമയം, ഡോ.റെഡ്ഡീസ്, സൺ ഫാർമ, ഭാരതി എയർടെൽ, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios