ബജറ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. ഏറ്റവും ദൈർഘ്യം ഏറിയ ബജറ്റ് ആണെങ്കിലും പൊള്ളയാണ്. അതിൽ ഒന്നും ഇല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ചുകൊണ്ടുള്ള കാർട്ടൂണുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയാണ് ബജറ്റിനെതിരെ യെച്ചൂരി രം​ഗത്തെത്തിയത്.

'മണ്ടത്തരങ്ങളും മുദ്രാവാക്യങ്ങളും മാത്രം. ജനങ്ങളുടെ ദുരിതങ്ങൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഗ്രാമീണ വേതന തകർച്ച, കർഷകരുടെ ആത്മഹത്യകൾ, വിലക്കയറ്റം എന്നിവ പരിഹരിക്കുന്നതിന് കാര്യമായ ഒന്നും തന്നെയില്ല'-കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. #BudgetSpeech എന്ന ഹാഷ്ടാ​ഗോടെയാണ് യെച്ചൂരിയുടെ ട്വീറ്റ്.

Scroll to load tweet…

ബജറ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. ഏറ്റവും ദൈർഘ്യം ഏറിയ ബജറ്റ് ആണെങ്കിലും ഉള്ള് പൊള്ളയാണ്. അതിൽ ഒന്നും ഇല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. നടപ്പാക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാൻ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഏറ്റവും ദൈര്‍ഘ്യം ഏറിയ ബജറ്റ് പ്രസംഗമാണ് ഇന്ന് ധനമന്ത്രി പാര്‍ലമെന്‍റിൽ നടത്തിയത്.

Read Also: പൊള്ളയാണ് അതിൽ ഒന്നും ഇല്ല; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി