മുംബൈ: ചെക്ക് കാര്‍ നിര്‍മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ വിപണിയില്‍ സ്വാധീനം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 2023 ഓടെ ഇന്ത്യന്‍ ഓട്ടോ വിപണിയില്‍ മൂന്ന് ശതമാനം വരെ വിപണി വിഹിതമാണ് സ്കോഡ ഓട്ടോ ലക്ഷ്യമിടുന്നത്. 

കഴിഞ്ഞ വര്‍ഷം 17,244 യൂണിറ്റുകളാണ് സ്കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന നടത്തിയത്. പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനുമാണ് കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് സ്കോഡയുടെ സെയില്‍സ് വിഭാഗം ഡയറക്ടര്‍ സാക് ഹോളിസ് അറിയിച്ചു. ഇന്ത്യന്‍ വിപണിയെ വന്‍ സാധ്യതയായാണ് സ്കോഡ കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.