മും​ബൈ: രാജ്യത്തെ തുണി വ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തുണിമില്‍ ഉടമകളുടെ പത്ര പരസ്യം.  ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ​ത്ര​ത്തി​ന്‍റെ മൂ​ന്നാം പേ​ജി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് നോ​ർ​ത്തേ​ണ്‍ ഇ​ന്ത്യ ടെ​ക്സ്റ്റൈ​ൽ മി​ൽ​സ് അ​സോ​സി​യേ​ഷ​ൻ (എ​ൻ​ഐ​ടി​എം​എ) പ​ര​സ്യം ന​ൽ​കി​യ​ത്. തു​ണി വ്യ​വ​സാ​യ മേ​ഖ​ല വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. വ​ൻ തൊ​ഴി​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു. 2010-11 വ​ർ​ഷ​ത്തെ ത​ക​ർ​ച്ച​യ്ക്കു സ​മാ​ന​മാ​ണ് ഇ​പ്പോ​ൾ അ​വ​സ്ഥ. 

മി​ല്ലു​ക​ൾ അ​ട​ച്ചു പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. പ​ത്തു കോ​ടി​യോ​ളം പേ​ർ നേ​രി​ട്ടും അ​ല്ലാ​തെ​യും ജോ​ലി ചെ​യ്യു​ന്ന വ്യ​വ​സാ​യ​മാ​ണ് ഇ​ത്. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​ക്കു സം​ഭ​വി​ച്ച​ത് ഇ​വി​ടെ​യും സം​ഭ​വി​ക്കു​മെ​ന്നും സം​ഘ​ട​ന പ​ര​സ്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​കു​തി​ക​ളും ചു​ങ്ക​വും താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. 

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ത​ങ്ങ​ൾ പി​ന്നി​ലാ​കാ​ൻ ഇ​തു കാ​ര​ണ​മാ​കു​ന്നു. പ​ലി​ശ​നി​ര​ക്ക് വ​ൻ ഉ​യ​ര​ത്തി​ലാ​ണ്. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ൽ ത​ങ്ങ​ളു​ടെ വ്യ​വ​സാ​യ​മേ​ഖ​ല നി​ഷ്ക്രി​യ ആ​സ്തി​യാ​വാ​തെ പോ​വാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്നു. ഒപ്പം ഇറക്കുമതി വര്‍ദ്ധിക്കുകയാണ് കുറഞ്ഞ നിലയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും തുണിയും നൂലും രാജ്യത്ത് എത്തുന്നു എന്നും പരസ്യം കുറ്റപ്പെടുത്തുന്നു. 

രാജ്യത്തിലെ വിവിധ മേഖലകളില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് തുണി വ്യവസായത്തെയും ബാധിച്ചത് എന്നാണ് പത്ര പരസ്യം ചൂണ്ടി കാണിക്കുന്നത്.

അതേ സമയം ഇ​ന്ത്യ​ൻ സാമ്പത്തിക രംഗം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ലോ​ക​ത്തെ മു​ൻ​നി​ര​യി​ലു​ള്ള സ​ന്പ​ദ്ഘ​ട​ന​ക​ൾ അ​ടു​ത്ത​യി​ടെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളും മാ​ന്ദ്യ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. 2009-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച​യി​ലേ​ക്ക് ആ​ഗോ​ള ജി​ഡി​പി എ​ത്തു​മെ​ന്നാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണി​ട്ട​റി ഫ​ണ്ട് (ഐ​എം​എ​ഫ്) ഏ​റ്റ​വു​മൊ​ടു​വി​ൽ വി​ല​യി​രു​ത്തു​ന്ന​ത്.