Asianet News MalayalamAsianet News Malayalam

സ്‌മാർട്ട്‌ഫോണ്‍ വിപണിയിൽ സ്മാർട്ടായി ഇന്ത്യ; കയറ്റുമതി കൂടുതൽ ഈ രാജ്യത്തേക്ക്

ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺ. ഇന്ത്യ സ്മാർട്ട് ഫോൺ കയറ്റി അയക്കുന്നത് ഏത് രാജ്യത്തേക്കാണ്?

Smartphones now fourth largest export item from India, up 42% to 15.6 billion dollar
Author
First Published May 23, 2024, 1:15 PM IST

ന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺ. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം സ്മാർട്ട് ഫോൺ കയറ്റുമതി 42 ശതമാനം വളർച്ച കൈവരിച്ച് 15.6 ബില്യൺ ഡോളറിലെത്തി. 

ഇന്ത്യ സ്മാർട്ട് ഫോൺ കയറ്റി അയക്കുന്നത് ഏത് രാജ്യത്തേക്കാണ്? സ്‌മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന പ്രധാന ലക്ഷ്യസ്ഥാനം അമേരിക്കയാണ്.  5.6 ബില്യൺ ഡോളർ മൂല്യമുള്ള സ്മാർട്ട് ഫോൺ കയറ്റുമതി ചെയ്തിട്ടുണ്ട് എന്നാണ് വാണിജ്യ വകുപ്പിൻ്റെ ഡാറ്റ പറയുന്നത്.  അടുത്തത് യുഎഇ ആണ്. ഇന്ത്യയിൽ നിന്ന് 2.6 ബില്യൺ ഡോളറിൻ്റെ സ്‌മാർട്ട്‌ഫോണുകൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് അയച്ചിട്ടുണ്ട്. അടുത്തത്, നെതർലാൻഡ്‌ ആണ്. 1.2 ബില്യൺ ഡോളറിൻ്റെ  കയറ്റുമതി ഇന്ത്യ നടത്തിയിട്ടുണ്ട്. യുകെയിലേക്ക് 1.1 ബില്യൺ ഡോളറിൻ്റെ കയറ്റുമതി ചെയ്തു. 

ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ കയറ്റുമതി, ആഭ്യന്തര വിപണികൾക്കായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മൊബൈൽ ഉപകരണങ്ങളുടെ മൂല്യം 4.1 ലക്ഷം കോടി രൂപയായി. കുറഞ്ഞത് 17 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സർക്കാരിൻ്റെ വിജയകരമായ പ്രൊഡക്ഷൻ-ലിങ്ക്ഡ് അഥവാ പിഎൽഐ പദ്ധതിയാണ് ഈ വളർച്ചാ കുതിപ്പിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മിക്കുന്ന രാജ്യങ്ങൾ ഇന്ത്യ ചൈനക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് എത്തപ്പെട്ടു. 

ചൈനയും യുഎസും തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം  ഇന്ത്യയുടെ അവസരം വർധിപ്പിച്ചിട്ടുമുണ്ട്. ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നതിന് അടക്കം ഇത് കാരണമായിട്ടുണ്ട്. ആപ്പിളിൻ്റെ വെണ്ടർമാരായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ ഇന്ത്യ, പെഗാട്രോൺ, സാംസംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios