ഇനി അടി 'മുട്ടനാടുകൾ' തമ്മിൽ, വലവിരിച്ച് മുകേഷ് അംബാനി
ഗൂച്ചി, പ്രാഡ, ലൂയിസ് വിറ്റൺ തുടങ്ങിയ ഐക്കണിക് ആഡംബര ബ്രാൻഡുകളുടെ മുൻനിര എതിരാളി. ആഡംബര സ്പാനിഷ് വസ്ത്ര കമ്പനി ഇന്ത്യയിലേക്ക്

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്റെ അടുത്ത ഏറ്റവും പുതിയ മെഗാ പ്രോജക്റ്റ് മുംബൈയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്. 'ജിയോ വേൾഡ് പ്ലാസ മാൾ' രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാൾ ആയിരിക്കും ഇത്. സെലക്ട് സിറ്റിവാക്ക്, ഡിഎൽഎഫ് എംപോറിയോ എന്നീ ആഡംബര മാളുകളെ ജിയോ വേൾഡ് പ്ലാസ മറികടക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ഈ പുതിയ മാൾ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ബ്രാൻഡുകളിലൊന്നായ ബാലൻസിയാഗയെ ഇന്ത്യയിലേക്കെത്തിക്കും.
ആഡംബര സ്പാനിഷ് വസ്ത്ര കമ്പനിയായ ബാലൻസിയാഗ, മുകേഷ് അംബാനിയുടെ ജിയോ വേൾഡ് പ്ലാസയില്‍ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. ആഡംബര ബ്രാൻഡുകളായ ലൂയിസ് വിറ്റൺ, ഗൂച്ചി, പ്രാഡ, കൂടാതെ മറ്റ് മുൻനിര ബ്രാൻഡുകൾക്ക് ഭീഷണിയായിരിക്കും.
8500 കോടി രൂപയിലധികം മൂല്യമുള്ളതാണ് ആഡംബര സ്പാനിഷ് ബ്രാൻഡായ ബാലൻസിയാഗ. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് പ്ലാസയിൽ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ തുറക്കാൻ റിലയൻസുമായി ഇതിനകം കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ട്. ദില്ലിയിലെ ഡിഎൽഎഫ് എംപോറിയോ മാളിൽ ഒരു സ്റ്റോർ തുറക്കാൻ ബലെൻസിയാഗ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന്റെ കരാർ ഇതുവരെ അന്തിമമായിട്ടില്ല.
മുകേഷ് അംബാനിയുടെയും മകൾ ഇഷ അംബാനിയുടെയും നേതൃത്വത്തിലുള്ള റിലയൻസ് റീടൈൽ 2022-ൽ ബലൻസിയാഗയുമായി കരാർ ഒപ്പിട്ടിരുന്നു. ഇതിലൂടെ റിലയൻസിന് ഇന്ത്യയിൽ ബലെൻസിയാഗ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുമതിയുണ്ടായിരുന്നു.
ALSO READ: 'വിവാഹത്തിന് പറ്റിയ സ്ഥലം ഇതുതന്നെ' ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ നോട്ടം ഇനി ഇവിടേക്ക്
നിലവിൽ, ബലൻസിയാഗ വസ്ത്രങ്ങളും മറ്റ് ആഡംബര ഉത്പന്നങ്ങളും ഓൺലൈൻ റീട്ടെയിൽ വഴി മാത്രമാണ് ഇന്ത്യയിൽ വിൽക്കുന്നത്. ജിയോ വേൾഡ് പ്ലാസ തുറക്കുന്നതോടെ ഇൻഡയിലെ ഉപഭോക്താക്കൾക്ക് ആദ്യത്തെ ബലെൻസിയാഗ സ്റ്റോർ ലഭിക്കും.ജിയോ മാളിലെ സ്റ്റോറിനായി സ്ഥാപനം പ്രതിമാസം 40 ലക്ഷം രൂപ വരെ വാടക നൽകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ ഗൂച്ചി, പ്രാഡ, ലൂയിസ് വിറ്റൺ തുടങ്ങിയ ഐക്കണിക് ആഡംബര ബ്രാൻഡുകളുടെ മുൻനിര എതിരാളിയായി ബലെൻസിയാഗ ഉയർന്നുവന്നിട്ടുണ്ട്. റിലയൻസുമായി കരാർ ഒപ്പിട്ടുകൊണ്ട് ഈ ബ്രാൻഡുകളും ജിയോ മാളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു രസകരമായ കാര്യം
ഉത്സവ സീസണിലെ തിരക്ക് കുറയുന്നതിന് തൊട്ടുമുമ്പ് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ജിയോ വേൾഡ് പ്ലാസ തുറക്കുമെന്നാണ് റിപ്പോർട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം