Asianet News MalayalamAsianet News Malayalam

തീരത്ത് ഉണ്ടായിരുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം; അതിഥിയെക്കണ്ട് കൊച്ചി അമ്പരന്നു

യാത്രയില്‍ ഇന്ത്യയിലെ രണ്ട് തുറമുഖങ്ങളിലാണ് കപ്പല്‍ നങ്കൂരമിട്ടത്. മുംബൈ, കൊച്ചി എന്നിവയായിരുന്നു ഈ യാത്രയിലെ കപ്പലിന്‍റെ വിശ്രമ കേന്ദ്രങ്ങള്‍. സിംഗപ്പൂരിലേക്കുളള 14 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയിലാണ് കപ്പലിപ്പോള്‍. 

spectrum of the seas enters into kochi harbor
Author
Kochi, First Published May 13, 2019, 10:07 AM IST

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നായ സ്പെക്ട്രം ഓഫ് ദ സീസ് കൊച്ചി തുറമുഖത്ത് എത്തി. 71 രാജ്യങ്ങളില്‍ നിന്നുളള 4,000 ത്തിലധികം യാത്രക്കാരും 1,700 ഓളം ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. 

യാത്രയില്‍ ഇന്ത്യയിലെ രണ്ട് തുറമുഖങ്ങളിലാണ് കപ്പല്‍ നങ്കൂരമിട്ടത്. മുംബൈ, കൊച്ചി എന്നിവയായിരുന്നു ഈ യാത്രയിലെ കപ്പലിന്‍റെ വിശ്രമ കേന്ദ്രങ്ങള്‍. സിംഗപ്പൂരിലേക്കുളള 14 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയിലാണ് കപ്പലിപ്പോള്‍. 

ലോകത്തെ ഏറ്റവും ചെലവേറിയ ആഡംബര കപ്പല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. റോയല്‍ കരീബിയന്‍ ഇന്‍റര്‍ നാഷണലിന്‍റെ ഉടമസ്ഥതയിലാണ് കപ്പല്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കപ്പല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തീരത്ത് ചെലവിട്ടത്. കൊച്ചിയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഗംഭീര സീകരണമാണ് കപ്പലിന് നല്‍കിയത്. 

Follow Us:
Download App:
  • android
  • ios