സൈബർ വിദഗ്ദ്ധരെയും സൈബർ കുറ്റകൃത്യ അന്വേഷണ ഏജൻസികളെയും വിമാനക്കമ്പനി ബന്ധപ്പെട്ടിട്ടുണ്ട്
ദില്ലി: സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കെതിരെ സൈബർ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാൻസംവെയർ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ഇന്നത്തെ നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാവുകയും ചെയ്തു.
ആരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. എങ്കിലും സ്പൈസ്ജെറ്റിന്റെ കംപ്യൂട്ടർ ശൃംഖലയിൽ നിരവധി സിസ്റ്റങ്ങൾ ആക്രമിക്കപ്പെട്ടത് കമ്പനിയുടെ പ്രവർത്തനത്തെ തന്നെ താളം തെറ്റിച്ചു.
Scroll to load tweet…
ആക്രമിക്കപ്പെട്ട കംപ്യൂട്ടറുകളിൽ ഭൂരിഭാഗവും കമ്പനിയുടെ ഐടി വിഭാഗം പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. എങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച ആക്രമണത്തെ തുടർന്ന് സ്പൈസ്ജെറ്റിന്റെ യാത്രക്കാർക്ക് പ്രയാസമുണ്ടായി.
Scroll to load tweet…
സംഭവത്തിന്റെ കാരണക്കാരെ കണ്ടെത്താനായി സൈബർ വിദഗ്ദ്ധരെയും സൈബർ കുറ്റകൃത്യ അന്വേഷണ ഏജൻസികളെയും വിമാനക്കമ്പനി ബന്ധപ്പെട്ടിട്ടുണ്ട്.
