ഇന്ന് വ്യാപാര വിപണി തുടങ്ങിയതും നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 300 പോയിന്‍റും നിഫ്റ്റി 100 പോയിന‍്റും ഇടിഞ്ഞിരുന്നു.

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്നും നഷ്ടത്തിൽ ക്ലോസ് ചെയ്തു. പ്രധാന സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞു. സെൻസെക്സ് 112 പോയിന്റും നിഫ്റ്റി 5 പോയിന്റും ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്.

നേട്ടമുണ്ടാക്കിയത് ഐടി, മെറ്റൽ ഓഹരികളാണ്. നിഫ്റ്റി ഐടി സൂചിക 0.79 ശതമാനം നേട്ടത്തിലും നിഫ്റ്റി മെറ്റൽ സൂചിക 1.18 ശതമാനം നേട്ടത്തിലും ക്ലോസ് ചെയ്തു. ഇതിനുപുറമെ, ഓട്ടോ, ഫാർമ, എഫ്എംസിജി, ഇൻഫ്ര, റിയൽറ്റി, പിഎസ്ഇ സൂചികകളിലും വാങ്ങൽ പ്രവണത പ്രകടമായിരുന്നു പക്ഷേ , പി‌എസ്‌യു ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, മീഡിയ, എനർജി, പ്രൈവറ്റ് ബാങ്ക് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്

ഇന്ന് വ്യാപാര വിപണി തുടങ്ങിയതും നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 300 പോയിന്‍റും നിഫ്റ്റി 100 പോയിന‍്റും ഇടിഞ്ഞിരുന്നു. എന്നാൽ ഉച്ചയായപ്പോൾ ഇടിവില്‍ നിന്നും അല്‍പമോന്ന് കരകയറിയിരുന്നു. നിഫ്റ്റി 20 പോയിന‍്റും സെന‍്സെക്സ് 60 പോയിന്‍റും ഉയര്‍ച്ചയിലെത്തിയിരുന്നു. അതെസമയം ബാങ്ക് നിഫ്റ്റിയുടെ സൂചിക 200 പോയിന്‍റ് നഷ്ടത്തിലാണ്. ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയര്‍ന്നു. ഒരു ഡോളറിന് 87.36 എന്ന നിരക്കിലേക്ക് എത്തിയിരുന്നു

സെൻസെക്സ് ഓഹരികളിൽ, അൾട്രാടെക് സിമന്റ്, എം & എം, എൽ & ടി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, പവർ ഗ്രിഡ് എന്നിവ നേട്ടത്തോടെ 1-2% ഉയർന്നു. എന്നാൽ ഇതിന് വിപരീതമായി, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, എച്ച്‌യുഎൽ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.