Asianet News MalayalamAsianet News Malayalam

ഇന്ത്യൻ വംശജ ന്യൂയോർക്ക് ഫെഡറൽ റിസർവ് തലപ്പത്തേക്ക്; പ്രഥമ വൈസ് പ്രസിഡന്റായി സുസ്മിത ശുക്ല

ഫെഡറൽ റിസർവ് ബാങ്കിന്റെ രണ്ടാമത്തെ വലിയ ഓഫീസറാകാൻ ഇന്ത്യൻ വംശജ. 2023 മാർച്ചിൽ സ്ഥാനമേൽക്കും. ശക്തയായ നേതാവാകാൻ  സുസ്മിത ശുക്ല 
 

Sushmita Shukla appointed First Vice President, Chief Operating Officer of Federal Reserve Bank of New York
Author
First Published Dec 9, 2022, 1:11 PM IST

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക്,  പ്രഥമ വൈസ് പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചു. 2023 മാർച്ചിലായിരിക്കും സുസ്മിത ശുക്ല സ്ഥാനമേൽക്കുക. നിലവിൽ സീനിയർ വൈസ് പ്രസിഡന്റും ഇന്റർനാഷണൽ ആക്‌സിഡന്റ് ചീഫ് ഓപ്പറേഷൻ ഓഫീസറുമാണ് സുസ്മിത ശുക്ല. നിയമനത്തിന് ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗീകാരം നൽകിയതായി ന്യൂയോർക്ക് ഫെഡ് അറിയിച്ചു

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും നേടിയ ശുക്ല ഫെഡറൽ റിസർവ് ബാങ്കിന്റെ രണ്ടാമത്തെ വലിയ ഓഫീസറായിരിക്കും. ന്യൂയോർക്ക് ഫെഡ് പോലെയുള്ള ഒരു മിഷൻ-ഡ്രൈവ് ഓർഗനൈസേഷനിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് സുസ്മിത ശുക്ല ട്വീറ്റ് ചെയ്തു 

എന്റെ സാങ്കേതിക അറിവുകൾ, ഇത്രയും കാലത്തെ അനുഭവ സമ്പത്ത്, എന്റെ കരിയറിൽ ഞാൻ പഠിച്ചതെല്ലാം ഈ സ്ഥാപനത്തിന്റെ പിന്തുണയ്ക്കുന്നതിനും വളർഹയ്ക്കും വേണ്ടി ഉപയോഗിക്കാൻ ഞാൻ ആഗ്രക്കുന്നുവെന്ന് സുസ്മിത ശുക്ല പറഞ്ഞു. വലിയ സംരംഭങ്ങൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കാൻ സാധിക്കുന്ന കരുത്തുറ്റ നേതാവാണ് സുസ്മിത ശുക്ല എന്ന് ന്യൂയോർക്ക് ഫെഡിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജോൺ വില്യംസ് പറഞ്ഞു. സുസ്മിത ശുക്ലയ്ക്ക് "സാങ്കേതികവിദ്യയെക്കുറിച്ചും  നവീകരണ രീതികളെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടെന്നും അതിനാൽ തന്നെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏകദേശം 20 വർഷമായി ഇൻഷുറൻസ് മേഖലയിൽ  നേതൃപരമായ പദവി വഹിക്കുന്ന വ്യക്തിയാണ് സുസ്മിത ശുക്ല. ലിബർട്ടി മ്യൂച്വൽ, മെറിൽ ലിഞ്ച്, വയർലെസ് ടെക്‌നോളജി ആന്റ് ആപ്ലിക്കേഷനായ ജയന്റ് ബിയർ ഇൻക് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios