മുംബൈ: ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റീല്‍ മേഖലയുടെ പ്രതിസന്ധി തുറന്നു പറഞ്ഞ് ടാറ്റ സ്റ്റീല്‍ സിഇഒയും എംപിയുമായ ടി വി നരേന്ദ്രന്‍. ആഭ്യന്തര ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം രാജ്യത്തെ സ്റ്റീല്‍ മേഖലയിലും കാര്യമായി പ്രതിഫലിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കി. 

സ്റ്റീല്‍ മേഖലയുടെ 20 ശതമാനത്തോളം ഉപഭോഗം നടക്കുന്നത് ഓട്ടോമൊബൈല്‍ രംഗത്താണ്. സ്റ്റീല്‍ മേഖലയിലെ ഡിമാന്‍റ് വര്‍ധിപ്പിക്കുന്നതില്‍ ഓട്ടോമൊബൈല്‍ രംഗത്തിനും നിര്‍മാണ മേഖലയ്ക്കും വലിയ പങ്കുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഓട്ടോമൊബൈല്‍ മേഖലയുടെ മെല്ലപ്പോക്ക് സ്റ്റീല്‍ വ്യവസായത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

സ്റ്റീല്‍ മേഖലയിലെ പ്രതിസന്ധികളെ സംബന്ധിച്ച് വ്യവസായികളുടെ സംഘം കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തി.