Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ നികുതി ലാഭിക്കാം; ഓര്‍ത്തുവെയ്ക്കാം ചില നിക്ഷേപമാര്‍ഗങ്ങള്‍

നികുതി അടയ്ക്കാതെ പറ്റില്ല, എന്നാൽ ഇളവുകൾ നേടാനുള്ള അവസരം ഉണ്ട്. നികുതി ഇളവുകൾ എന്തൊക്കെയാണെന്ന് അറിയാമോ? നികുതി പണം ലഭിക്കാനുള്ള വഴികൾ അറിഞ്ഞിരിക്കാം
 

tax saving methods 2023 apk
Author
First Published Feb 15, 2023, 2:49 PM IST

ദായനികുതി അടയ്ക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. എന്നാല്‍ ശമ്പളത്തില്‍ നിന്നും നല്ലൊരു ഭാഗം നികുതിയായി പോകുന്നുവെന്നുള്ള  വിഷമമുണ്ട് പലര്‍ക്കും. വ്യക്തികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അങ്ങനെ നികുതി നിരക്കുകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ .നികുതിപ്പണം ലാഭകരമായി സേവ് ചെയ്യാം. അതിനായി നികുതി ഇളവ് ലഭിക്കുന്ന വിവിധ നിക്ഷേപക മാര്‍ഗങ്ങളുണ്ട്. എന്നാല്‍ നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക തന്നെ വേണം.1961 ലെ ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം, ചില നികുതി  ഇളവുകളും ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്നുണ്ട്.

പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കാം, ഒപ്പം നികുതിപ്പണവും സേവ് ചെയ്യാം

നിങ്ങള്‍ സമ്പാദ്യശീലമുള്ള വ്യക്തിയാണെങ്കില്‍, ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കുന്നത് മികച്ച സാമ്പത്തിക തീരുമാനമായിരിക്കും. കാരണം നികുതി ലാഭകരമാക്കാന്‍, അല്‍പ്പം പണം ചെലവഴിക്കാന്‍ തയ്യാറാണെങ്കില്‍ അതിനുള്ള എളുപ്പവഴികളിലൊന്നാണ് മെഡി ക്ലയിം പോളിസി എടുക്കുക എന്നത്.

നിങ്ങളുടെ പങ്കാളിയെയും, കുട്ടികളെയും ഉള്‍പ്പെടുത്തി എടുക്കുന്ന പോളിസിയില്‍ 25000 രൂപ വരെയുള്ള പ്രീമിയം അടവിന് ആദായനികുതി ഇളവ് ലഭിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 50000 രൂപവരെയുള്ള പ്രീമിയം അടവിലും ആദായനികുതി ഇളവും ലഭിക്കും.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് :

ആദായനികുതി ലാഭിക്കുന്നതിനുള്ള മികച്ച സര്‍ക്കാര്‍ പദ്ധതികളിലൊന്നാണ്  പിപിഎഫ് സ്‌കീം. പിപിഎഫില്‍ നിക്ഷേപിച്ചാല്‍ 1,50,000 വരെ നികുതി ലാഭിക്കാമെന്നുമാത്രമല്ല, മികച്ച നിരക്കില്‍ പലിശ ലഭിക്കുകയും ചെയ്യും.

എന്‍പിഎസ്

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഒന്നരലക്ഷം രൂപയുടെ നികുതിയ്ക്ക് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന സര്‍ക്കാര്‍ റിട്ടയര്‍മെന്റ് സേവിംഗ്സ് സ്‌കീം ആണിത്. 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ സ്‌കീമില്‍ അക്കൗണ്ട് തുറക്കാം.

ഇവ മാത്രമല്ല, പെന്‍ഷന്‍ പ്ലാന്‍, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം, നാഷനല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി നികുതിയിളവ് ലഭിക്കുന്ന നിരവധി പദ്ധതികള്‍ നിലവിലുണ്ട്.

Follow Us:
Download App:
  • android
  • ios