ടാറ്റ കൺസൾട്ടൻസി സർവീസസ് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച ആകെ പ്രതിഫലം 20.36 കോടി രൂപ. കമ്പനിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്
ദില്ലി: ടാറ്റ കൺസൾട്ടൻസി സർവീസസ് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച ആകെ പ്രതിഫലം 20.36 കോടി രൂപ. കമ്പനിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 201-20 കാലത്ത് 13.3 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.
ഇദ്ദേഹത്തിന് വേതനമായി 2020-21 കാലത്ത് കിട്ടിയത് 1.27 കോടി രൂപയാണ്. 2.09 കോടി രൂപ ആനുകൂല്യങ്ങളും അലവൻസുകളുമാണ്. 17 കോടി രൂപ കമ്മീഷൻ ഇനത്തിലാണ് കിട്ടിയത്.
ടിസിഎസ് ചീഫ് ഓപറേറ്റിങ് ഓഫീസർ എൻ ഗണപതി സുബ്രഹ്മണ്യം 16.1 കോടി രൂപയാണ് പ്രതിഫലം കൈപ്പറ്റിയത്. ഇതിൽ 1.21 കോടി രൂപ വേതനവും 1.88 കോടി രൂപ അലവൻസുകളും 13 കോടി രൂപ കമ്മീഷനുമായിരുന്നു. മാനേജേരിയൽ തലത്തിലെ പ്രതിഫലത്തിലുണ്ടായത് 55.22 ശതമാനം വർധനവാണ്.
രാജ്യത്തെ ടിസിഎസ് തൊഴിലാളികളുടെ ശരാശരി വാർഷിക വരുമാന വർധനവ് 5.2 ശതമാനമാണ്. എന്നിരുന്നാലും കഴിഞ്ഞ വർഷം 6.4 ശതമാനമായിരുന്നു വരുമാന വർധന. ഇന്ത്യക്ക് പുറത്തുള്ള ജീവനക്കാർക്ക് വർഷം രണ്ട് മുതൽ ആറ് ശതമാനം വരെയാണ് വേതന വർധനവ് ലഭിക്കാറുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
