മുംബൈ: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സിഇഒയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച വേതനത്തില്‍ 28 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിസിഎസ് സിഇഒയ്ക്ക് വേതനമായി നല്‍കിയത് 16.02 കോടി രൂപയാണ്.

രാജേഷ് ഗോപിനാഥനാണ് ടിസിഎസിന്‍റെ ഇപ്പോഴത്തെ സിഇഒ. അദ്ദേഹത്തിനുളള അലവന്‍സുകളും കമ്മീഷനുകളും എല്ലാം ചേര്‍ന്ന തുകയാണിത്. 2017 -18 ല്‍ 12.49 കോടിയായിരുന്നു ടിസിഎസ് സിഇഒയുടെ ശമ്പളം. 

ടിസിഎസിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.61 കോടി രൂപയാണ് മൊത്ത വേതനമായി നേടിയത്. 24.9 ശതമാനമാണ് അദ്ദേഹത്തിന്‍റെ വേതനത്തിലുണ്ടായ വര്‍ധന. മുന്‍ വര്‍ഷം ഇത് 9.29 കോടി രൂപയായിരുന്നു. ടിസിഎസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വി രാമകൃഷ്ണന്‍ 4.13 കോടി രൂപയുടെ വേതന പാക്കേജാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ടിസിഎസ് ജീവനക്കാരുടെ വേതനത്തിലുണ്ടായ ശരാശരി വര്‍ധന ആറ് ശതമാനമാണ്.