Asianet News MalayalamAsianet News Malayalam

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ് മാറുമോ?; മെയ് 23 ന് അറിയാം

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും ടിസിഎസ്. വലിയ വളര്‍ച്ച നിരക്കാണ് പ്രകടിപ്പിക്കുന്നത്. നിലവില്‍ മലയാളിയായ രാജേഷ് ഗോപിനാഥന്‍ ആണ് ടിസിഎസിന്‍റെ സിഇഒ. 
 

tcs may become the third largest IT company in the world
Author
New Delhi, First Published May 9, 2019, 11:10 AM IST

ദില്ലി: വരുമാനത്തിന്‍റെ കാര്യത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ് മാറിയേക്കുമെന്ന് സൂചന. മെയ് 23 ഓടെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും. മെയ് 23 നാണ് ഇപ്പോള്‍ വരുമാനത്തിന്‍റെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമുളള ഡി എക്സ് സി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. 

കമ്പ്യൂട്ടര്‍ സയന്‍സും ഹ്യുലെറ്റ് പക്കാര്‍ഡിന്‍റെ ഒരു വിഭാഗവും തമ്മില്‍ ലയിച്ചാണ് 2017 ല്‍ ഡി എക്സ് സി രൂപീകൃതമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,091 കോടി ഡോളറിന്‍റെ വരുമാനമാണ് ടിസിഎസ് നേടിയത്. 

എന്നാല്‍, 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ 5.06 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഡി എക്സ് സിയ്ക്ക് ടിസിഎസ്സിനെ മറികടക്കാന്‍ സാധിക്കുകയൊള്ളു. ഇതിന് സാധ്യത വിരളമാണെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും ടിസിഎസ്. വലിയ വളര്‍ച്ച നിരക്കാണ് പ്രകടിപ്പിക്കുന്നത്. നിലവില്‍ മലയാളിയായ രാജേഷ് ഗോപിനാഥന്‍ ആണ് ടിസിഎസിന്‍റെ സിഇഒ. 

Follow Us:
Download App:
  • android
  • ios