Asianet News MalayalamAsianet News Malayalam

TRAI : ടെലികോം രംഗത്തെ പരിഷ്കാരം: പൊതുജനാഭിപ്രായം തേടി ട്രായ്

രാജ്യത്തെ ടെലികോം രംഗത്തും കമ്പനികളുടെ പ്രവർത്തനങ്ങളും കൂടുതൽ ലളിതവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്  ഇന്ത്യ പൊതുജനങ്ങളുടെ അഭിപ്രായം തേടി. 

Telecom sector reform TRAI seeks public opinion
Author
India, First Published Dec 8, 2021, 10:08 PM IST

ദില്ലി: രാജ്യത്തെ ടെലികോം രംഗത്തും കമ്പനികളുടെ പ്രവർത്തനങ്ങളും കൂടുതൽ ലളിതവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്  ഇന്ത്യ പൊതുജനങ്ങളുടെ അഭിപ്രായം തേടി. ബുധനാഴ്ച ട്രായ് പുറത്തിറക്കിയ ഈസ്
ഓഫ് ഡൂയിങ് ബിസിനസ് ഇൻ ടെലികോം ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്ടർ എന്ന കൺസൾട്ടേഷൻ പേപ്പറിലാണ് പൊതുജനത്തിന്റെ അഭിപ്രായം തേടിയിരിക്കുന്നത്.

ഓൺലൈനായി അനുമതികൾ നൽകുന്നതിലും ഏകജാലക ക്ലിയറൻസ് സിസ്റ്റം  കൊണ്ടുവരുന്നതിലുമെല്ലാം പൊതുജനത്തിന് അഭിപ്രായം പറയാം. കമ്പനികൾക്കോ സംരംഭകർക്കോ ടെലികോം ഓഫീസുകളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി അനുമതി പത്രങ്ങളും ലൈസൻസും നേടിയെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ വഴി ലഭിക്കേണ്ട സേവനങ്ങളെ ഒരൊറ്റ കുടക്കീഴിലേക്ക് മാറ്റുമ്പോൾ നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങളും വെല്ലുവിളികളും മനസിലാക്കുകയാണ് ട്രായ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുമ്പോൾ ഇതിന്റെ സങ്കീർണതകൾ ആഴത്തിൽ മനസിലാക്കാൻ സാധിക്കുമെന്നാണ് ടെലികോം വകുപ്പിന്റെ കണക്കുകൂട്ടൽ.

Follow Us:
Download App:
  • android
  • ios