Asianet News MalayalamAsianet News Malayalam

സാമ്പത്തിക പ്രതിസന്ധി: ചെലവ് കുറയ്ക്കണമെന്ന് മന്ത്രാലയങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം

ബജറ്റ് വിഹിതത്തിൻറെ 20 ശതമാനത്തിൽ താഴയേ അടുത്ത 3 മാസം അനുവദിക്കൂ. കൊവിഡ് പ്രതിരോധത്തിലുള്ള മന്ത്രാലയങ്ങൾക്കൊഴികെയാണ് നിർദ്ദേശം നൽകിയത്.

The central government has recommended to different ministries to cut cost
Author
Delhi, First Published Apr 9, 2020, 8:48 AM IST

ദില്ലി:കൊവിഡിന്റെ പശ്ചാത്തലത്തിൽ ധനവരവ് കുറഞ്ഞതോടെ രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ബജറ്റ് വിഹിതത്തിൻറെ 20 ശതമാനത്തിൽ താഴയേ അടുത്ത 3 മാസം അനുവദിക്കൂ. കൊവിഡ് പ്രതിരോധത്തിലുള്ള മന്ത്രാലയങ്ങൾക്കൊഴികെയാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. ഇന്ത്യയിലും അടച്ചുപൂട്ടലിനെത്തുടർന്ന് വലിയ പ്രതിസന്ധി നിലനിൽക്കുന്നു. തൊഴിവില്ലായ്മയടക്കം വർധിച്ചു. ഇന്ത്യയിൽ 40 കോടി തൊഴിലാളികൾ ദരിദ്രത്തിലിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാജ്യത്തെ അസംഘടിത മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. തൊഴിൽ പ്രതിസന്ധി മൂന്നിരട്ടിയായെന്ന് സെന്റെർ ഫോർ മോണിറ്ററിംഗ് ദി ഇന്ത്യൻ എക്കണോമി യുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios