Asianet News MalayalamAsianet News Malayalam

വിനോദസഞ്ചാരികൾ ശ്രദ്ധിക്കുക, ഈ ബീച്ചിൽ നിന്നും കല്ല് പെറുക്കിയാൽ പിഴ 2 ലക്ഷം; കാരണം ഇതാണ്

വിനോദസഞ്ചാരികൾക്ക് ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ എടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ 128 പൗണ്ട് മുതൽ 2,563 പൗണ്ട് വരെ പിഴ ഈടാക്കും. അതായത് 13478 രൂപ മുതൽ 2,69879 രൂപ വരെ!

This Country Fines Tourists 2 Lakh For Picking Rocks From Its Beaches
Author
First Published Mar 22, 2024, 2:32 PM IST

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാനാണ് എല്ലാ രാജ്യവും ശ്രമിക്കുക. രാജ്യത്തിനുണ്ടാകുന്ന വരുമാനം തന്നെ കാരണം. അതേസമയം കാനറി ദ്വീപുകളിലെ സഞ്ചാരികൾക്ക് നൽകിയിരിക്കുന്ന കർശന നിർദേശം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാനറി ദ്വീപുകളിലെ ലാൻസറോട്ടും ഫ്യൂർട്ടെവെൻചുറയും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ എടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ 128 പൗണ്ട് മുതൽ 2,563 പൗണ്ട് വരെ പിഴ ഈടാക്കും. അതായത് 13478 രൂപ മുതൽ 2,69879 രൂപ വരെ!

കടത്തീരങ്ങളിൽ നിന്നും പ്രകൃതിദത്തമായ സാധനങ്ങൾ ശേഖരിക്കുന്നത് ദ്വീപുകളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന കാരണത്താലാണ് ഈ നിർദേശം വന്നിരിക്കുന്നത്. ഓരോ വർഷവും ലാൻസറോട്ടിന് അതിൻ്റെ ബീച്ചുകളിൽ നിന്ന് ഏകദേശം ഒരു ടൺ വസ്തുക്കൾ നഷ്ടപ്പെടുന്നതായാണ് റിപ്പോർട്ട്. അതേസമയം ഫ്യൂർട്ടെവെൻചുറയിലെ പ്രശസ്തമായ "പോപ്‌കോൺ ബീച്ചിൽ" ഓരോ മാസവും ഒരു ടൺ മണൽ നഷ്ടപ്പെടുന്നതായും റിപ്പോർട്ടുണ്ട്. 

ഈ പ്രവണത തീരപ്രദേശങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അവയെ അപകടത്തിലാക്കുകയും ചെയ്യുന്നു. പോപ്‌കോൺ ആകൃതിയിലുള്ള ഉരുളൻ കല്ലുകൾ എടുക്കുന്ന വിനോദസഞ്ചാരികൾക്ക് 128 മുതൽ 512 പൗണ്ട് വരെ പിഴ ചുമത്തും, അതേസമയം വലിയ കല്ലുകൾ എടുക്കുന്നവർക്ക് പരമാവധി പിഴയും ലഭിക്കും.

അതേസമയം വിനോദസഞ്ചാരികൾ  വലിയ നഷ്ടം ഉണ്ടാകുന്നതായും റിപ്പോർട്ടുണ്ട്. കടുത്ത വരൾച്ചയെത്തുടർന്ന് ടെനറിഫ് അടുത്തിടെ ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിഭവങ്ങളുടെ ബുദ്ധിമുട്ടിന് കാരണം വിനോദസഞ്ചാരികളുടെ ഉപഭോഗം ആണെന്ന ആരോപണം ഉണ്ട്.  ഒരു ഹോട്ടലിൽ ഒരു അതിഥിക്ക് ഒരു പ്രദേശവാസിയേക്കാൾ നാലിരട്ടി വെള്ളം ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. 

കാനറി ദ്വീപുകളിൽ ഏഴ് പ്രധാന ദ്വീപുകൾ ഉൾപ്പെടുന്നു: ടെനെറിഫ്, ഗ്രാൻ കാനറിയ, ലാൻസറോട്ടെ, ഫ്യൂർട്ടെവെൻചുറ, ലാ പാൽമ, ലാ ഗോമേറ, എൽ ഹിയേറോ. ഓരോ ദ്വീപിനും അതിൻ്റേതായ പ്രത്യേക സ്വഭാവവും ആകർഷണങ്ങളുമുണ്ട്. സ്‌പെയിനിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് ടെയ്‌ഡിൻ്റെ ഏറ്റവും വലിയ ദ്വീപാണ് ടെനെറിഫ്.

Follow Us:
Download App:
  • android
  • ios