Asianet News MalayalamAsianet News Malayalam

ശതകോടീശ്വരൻമാർ കൂടുതൽ ഇവിടെ; ബെയ്ജിംഗിനെ കടത്തിവെട്ടി ഇന്ത്യയിലെ ഈ നഗരം

ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, ബെയ്ജിംഗിനെക്കാൾ കൂടുതൽ ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ്

This Indian city overtakes Beijing to become Asia's billionaire capital
Author
First Published Aug 30, 2024, 3:02 PM IST | Last Updated Aug 30, 2024, 3:02 PM IST

മ്പന്നരുടെ കാര്യത്തിൽ   ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിനെക്കാൾ തല ഉയർത്തി നിൽക്കുക ഇനി മുംബൈ. 2024-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, ബെയ്ജിംഗിനെക്കാൾ കൂടുതൽ ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ്.  ഏഷ്യയിലെ ശതകോടീശ്വരൻമാരുടെ തലസ്ഥാനം  ആയി ഉയർന്നിരിക്കുകയാണ് മുംബൈ. 58 ശതകോടീശ്വരൻമാരുടെ വർദ്ധനയാണ് മുംബൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  ന്യൂയോർക്ക് (119), ലണ്ടന് (97) എന്നിവയ്ക്ക് പിന്നിൽ 92 ശതകോടീശ്വരന്മാരുള്ള മുംബൈ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. ബെയ്ജിംഗിനെ പിന്തള്ളി നഗരം 445 ബില്യൺ ഡോളർ സമ്പത്ത് അധികമായി കൂട്ടിച്ചേർത്തു. ശതകോടീശ്വര പട്ടികയിൽ 91 പേരുമായി നാലാം സ്ഥാനത്താണ് ബെയ്ജിംഗ്. ഏഷ്യയിലെ കോടീശ്വരന്മാരിൽ 25% പേർക്കും മുംബൈയിൽ വീടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പുതിയതായി ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ 25 ശതമാനം ഇടിവാണ് ചൈനയിലുണ്ടായത്. ആകെ 334 ശതകോടീശ്വരന്‍മാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്.

മുംബൈയ്ക്ക് പിന്നില്‍ ഡല്‍ഹിയാണ് ഉള്ളത്. 18 പുതിയ ശതകോടീശ്വരന്‍മാരാണ് ഡല്‍ഹിയുടെ സംഭാവന. അതേസമയം,   ശതകോടീശ്വരന്‍മാരുടെ എണ്ണത്തിൽ ഹൈദരാബാദ് ഗണ്യമായ കുതിച്ചുചാട്ടം നടത്തി. ഹൈദരാബാദ് ആദ്യമായി ബെംഗളൂരുവിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.ഹൈദരാബാദില്‍ 104 ശതകോടീശ്വരന്‍മാരും ബെംഗളൂരുവില്‍ 100 ശതകോടീശ്വരന്‍മാരുമാണ് ഉള്ളത്. നാല് വര്‍ഷം മുമ്പ് ഹൈദരാബാദില്‍  50 പേരും ബെംഗളൂരുവില്‍ 67 പേരുമാണ് ഉണ്ടായിരുന്നത്.

 മഹാരാഷ്ട്രയില്‍ ആഖെ 470 ശതകോടീശ്വരന്‍മാരാണ് ഉള്ളത്. 2020ല്‍ ഇത് 248 എണ്ണം മാത്രമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 213 പേരുണ്ട്. ഗുജറാത്ത് കോടീശ്വര പട്ടികയില്‍ മൂന്നാം സ്ഥാനത്ത് . 129 പേര്‍. പക്ഷെ നാല് വര്‍ഷം മുമ്പ് 60 പേര്‍ മാത്രമാണ് ഗുജറാത്തിലെ പട്ടികയിലുണ്ടായിരുന്നത്. നാലാം സ്ഥാനത്ത് തമിഴ്നാടാണ്.119 പേര്‍.

Latest Videos
Follow Us:
Download App:
  • android
  • ios