Asianet News MalayalamAsianet News Malayalam

രാജ്യം സാമ്പത്തിക മുരടിപ്പില്‍; പരിഹാരമുണ്ടാകണമെങ്കില്‍ മാന്ദ്യം കേന്ദ്രം അംഗീകരിക്കണമെന്നും തോമസ് ഐസക്

സർക്കാരിന്‍റെ ചെലവ് ഉയർത്തി മാന്ദ്യത്തെ നേരിടണമെന്ന് തോമസ് ഐസക് പറ‌ഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കൈകടത്തുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

thomas isaac says india is facing great financial difficulties
Author
Thiruvananthapuram, First Published Sep 14, 2019, 8:55 AM IST

തിരുവനന്തപുരം: ഇന്ത്യ വലിയ സാമ്പത്തിക മുരടിപ്പിനെ നേരിടുകയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിന്  പ്രതിവിധി കാണണമെങ്കിൽ ആദ്യം മാന്ദ്യം ഉണ്ടെന്ന് കേന്ദ്രം അംഗീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സർക്കാരിന്‍റെ ചെലവ് ഉയർത്തി മാന്ദ്യത്തെ നേരിടണമെന്ന് തോമസ് ഐസക് പറ‌ഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കൈകടത്തുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐഎംഎഫ് ) വിലയിരുത്തൽ പുറത്തുവന്നിരുന്നു. ബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ദുര്‍ബലമായതാണ് മാന്ദ്യത്തിനു കാരണം. വരും വർഷങ്ങളിൽ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നും ഐഎംഎഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക ഉത്തേജന നടപടികൾ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios