Asianet News MalayalamAsianet News Malayalam

അന്യ സംസ്ഥാന ലോട്ടറികൾ അനുവദിക്കില്ലെന്ന് ധനമന്ത്രി, ലോട്ടറി ഏജന്റുമാരുടെ പ്രൈസ് വർധിപ്പിച്ചു

കേരള സംസ്ഥാന ലോട്ടറികളുടെ സമ്മാന വിഹിതം വിൽപ്പന വരുമാനത്തിന്റെ  1.5 ശതമാനം കൂടി വർധിപ്പിക്കും. സംസ്ഥാന ലോട്ടറി ഏജന്റുമാരുടെ പ്രൈസ് വർധിപ്പിക്കും.

thomas issac kerala lottery Kerala Budget 2021
Author
Thiruvananthapuram, First Published Jan 15, 2021, 12:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യ സംസ്ഥാന ലോട്ടറികൾ  അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരളീയരെ കൊള്ളയടിക്കുന്ന ഇടനിലക്കാർ വഴിയുള്ള ഇത്തരം ലോട്ടറികളെ പരിമിത അധികാരമാണെങ്കിൽ കൂടിയും ശക്തമായി ഉപയോഗിച്ച് പ്രതിരോധിക്കും. എന്ത് വില കൊടുത്തും ലോട്ടറി മാഫിയയെ പ്രതിരോധിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. 

കേരള സംസ്ഥാന ലോട്ടറികളുടെ സമ്മാന വിഹിതം വിൽപ്പന വരുമാനത്തിന്റെ  1.5 ശതമാനം കൂടി വർധിപ്പിക്കും. സംസ്ഥാന ലോട്ടറി ഏജന്റുമാരുടെ പ്രൈസ് വർധിപ്പിക്കും. 100 രൂപയുടെ സമ്മാനങ്ങൾ നൽകുന്ന ഏജൻസ് പ്രൈസ് 10 രൂപയിൽ നിന്നും 20 രൂപയാക്കി വർധിപ്പികും. മറ്റ് സമ്മാനങ്ങളിലെയും 12 ശതമാനം വർധിപ്പിക്കാനും ബജറ്റിൽ തീരുമാനം. 

Follow Us:
Download App:
  • android
  • ios