തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കൂടി. ​പവന് ഇന്ന് 160 രൂപ കൂടി 28,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 20 രൂപ കൂടി 3,580 രൂപയാണ് ​ഗ്രാമിന് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു സ്വര്‍ണവില.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,491.24 ഡോളറാണ് ഇന്നത്തെ നിരക്ക്.