മുംബൈ: എഫ്എംസിജി (ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളില്‍) രംഗത്തെ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന സിഇഒയായി ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിവേക് ഗംഭീര്‍. 20.09 കോടി രൂപയാണ് അദ്ദേഹത്തിന്‍റെ ശമ്പളം.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാനും എംഡിയുമായ സഞ്ജീവ് മേത്തയാണ് രണ്ടാം സ്ഥാനത്ത്. സഞ്ജീവ് മേത്തയുടെ വാര്‍ഷിക പ്രതിഫലം 18.88 കോടി രൂപയാണ്. നെസ്ലെ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ ആണ് മൂന്നാം സ്ഥാനത്ത്. ഇദ്ദേഹത്തിന്‍റെ ശമ്പളം 11.09 കോടി രൂപയാണ്. 

നാലാമത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സിഇഒ പിഡി നാരംഗാണ്. 10.77 കോടി രൂപയാണ് നാരംഗിന്‍റെ പ്രതിഫലം.