Asianet News MalayalamAsianet News Malayalam

ഇഷ്ടമുളളത് മാത്രം തെരഞ്ഞെടുക്കാം: ട്രായിയുടെ ആപ്പ് വരുന്നു; സംവിധാനത്തെ എതിര്‍ത്ത് കമ്പനികള്‍ രംഗത്ത്

ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം നിലവില്‍ വന്നിട്ട് മാസങ്ങളായെങ്കിലും അതുപ്രകാരം ചാനല്‍ തെരഞ്ഞെടുക്കാന്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും കഴിയുന്നില്ല. 

trai new app for TV channel's option
Author
Mumbai, First Published Aug 14, 2019, 11:06 AM IST

മുംബൈ: ഇഷ്ടമുളള ടെലിവിഷന്‍ ചാനലുകള്‍ മാത്രമായി ഇനി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇതിനായി പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനാണ് ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പദ്ധതിയിടുന്നത്. എന്നാല്‍, ട്രായിയുടെ നടപടിയോട് മിക്ക സേവനദാതാക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചു. 

ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം നിലവില്‍ വന്നിട്ട് മാസങ്ങളായെങ്കിലും അതുപ്രകാരം ചാനല്‍ തെരഞ്ഞെടുക്കാന്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും കഴിയുന്നില്ല. ചില കമ്പനികള്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ ഉപഭോക്താക്കള്‍ക്ക് ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഇപ്പോഴും നല്‍കുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി. 

ഇത്തരം ധാരണം പരാതികളാണ് ട്രായ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താവിന് ആവശ്യമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രീതിയിലാകും ആപ്പ് ലഭ്യമാക്കുക. ഒരു മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് ട്രായ് ശ്രമിക്കുന്നത്. ആപ്പ് നിര്‍മിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ആപ്പ് നിര്‍മിക്കുന്ന കമ്പനിക്ക് കൈമാറാന്‍ ട്രായ് നിര്‍ദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഓഗസ്റ്റ് 22 ന് മുന്‍പ് സമര്‍പ്പിക്കാനാണ് സേവന കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios