കൊവിഡിനെ തുടർന്ന് ഈ ട്രെയിനുകളിൽ ഏർപ്പെടുത്തിയ നിരക്ക് വ‌‍‍ർധനയും ഒഴിവാക്കും. ഇതിനായി സോഫ്റ്റ്‍വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം നിർദേശം നൽകി.

ദില്ലി: രാജ്യത്തെ ട്രെയിൻ (train) സർവീസുകളിൽ മാറ്റം വരുത്താൻ ഇന്ത്യന്‍ റെയിൽവേ (Indian Railway). മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള സ്പെഷ്യൽ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് (covid) മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ (indian railway) ഉത്തരവ് ഇറക്കി.

ലോക് ഡൗണിന് ഇളവ് വന്നതിന് പിന്നാലെ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചപ്പോൾ ഏ‌ർപ്പെടുത്തിയ സ്പെഷ്യൽ എന്ന ടാഗും പ്രത്യേക നമ്പറും ഒഴിവാക്കും. ട്രെയിനുകളുടെ പേരുകളും നമ്പറുകളും പഴയ പടിയാക്കാൻ സോണൽ റെയി‌ൽവേകൾക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. കൊവിഡിനെ തുടർന്ന് ഈ ട്രെയിനുകളിൽ ഏർപ്പെടുത്തിയ നിരക്ക് വ‌‍‍ർധനയും ഒഴിവാക്കും. ഇതിനായി സോഫ്റ്റ്‍വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം നിർദേശം നൽകി.

അതേസമയം പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടിയത് പിൻവലിക്കുമോ എന്ന കാര്യത്തിലും പാൻട്രി സർവീസ്, സ്ലീപ്പർ, എസി കോച്ചുകളിൽ നൽകിയിരുന്ന ബ്ലാങ്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ എന്നിവ പഴയ രീതിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് റെയിൽവേ ഉത്തരവിൽ പരാമർശമില്ല.