Asianet News MalayalamAsianet News Malayalam

വൻ നയം മാറ്റം പ്രഖ്യാപിച്ച് ഊബർ കമ്പനി, ബ്രിട്ടനിൽ ഡ്രൈവർമാർക്ക് മിനിമം ശമ്പളവും പെൻഷനും അവധിയും നൽകും

തൊഴിലുടമകൾ അല്ലെന്നും അതിനാൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നും ആയിരുന്നു ഇത്രയും കാലം ഊബർ വാദിച്ചിരുന്നത്...

Uber announces major policy change, pays minimum wages, pensions and vacations to drivers in UK
Author
London, First Published Mar 17, 2021, 12:39 PM IST

ലണ്ടൻ: ബ്രിട്ടനിൽ ഡ്രൈവർമാർക്ക് മിനിമം ശമ്പളവും പെൻഷനും അവധിയും നൽകുമെന്ന് ഊബർ. ഊബറിന്റെ എല്ലാ ഡ്രൈവർമാർക്കും തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം. തൊഴിലുടമകൾ അല്ലെന്നും അതിനാൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നും ആയിരുന്നു ഇത്രയും കാലം ഊബർ വാദിച്ചിരുന്നത്.

എന്നാൽ ഈ വാദം ബ്രിട്ടീഷ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഊബറിന്റെ പുതിയ നിലപാട്. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ ഊബർ നിയമ നടപടി നേരിടുന്നുണ്ട്. ബ്രിട്ടനിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലും സമാന നിയമ പോരാട്ടങ്ങൾക്ക് സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios