Asianet News MalayalamAsianet News Malayalam

ഊബറില്‍ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യക്കാർക്കും തൊഴിൽ നഷ്‌ടമാകും

പിരിച്ചുവിടല്‍ നടപടികള്‍ ഊബര്‍ ഈറ്റ്സിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. 

uber plans to lay off 15 percent employees from india
Author
New Delhi, First Published Oct 16, 2019, 1:03 PM IST

ദില്ലി: ആഗോളവ്യാപകമായുള്ള ചെലവ് ചുരുക്കലിന്‍റെ ഭാഗമായി 350-ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഊബര്‍. ജോലി നഷ്ടമാകുന്നതില്‍ 10 മുതല്‍ 15 ശതമാനം വരെയുള്ള ജീവനക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. പിരിച്ചുവിടലുകള്‍ രാജ്യത്ത് ഊബറിന്‍റെ മൊത്തം പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതില്‍ ഊബര്‍ ഈറ്റ്സും ഉള്‍പ്പെടും.

ഇന്ത്യയില്‍ 2,700 ഊബര്‍ ജീവനക്കാരാണ് ഉള്ളത്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമാക്കിയുള്ള കമ്പനി ആകെ 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഊബറിന് ലഭിക്കുന്ന മൊത്തം വരുമാനത്തില്‍ രണ്ടുശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ വരുമാനത്തെക്കാള്‍ ചെലവ് വര്‍ധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് ഊബര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

Follow Us:
Download App:
  • android
  • ios