സമാധാന ദൗത്യങ്ങളുടെ പേരില്‍ യുഎന്‍ ഏറ്റവും കൂടുതല്‍ തുക നല്‍കാനുളളത് ഇന്ത്യയ്ക്കാണെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സമാധാന ദൗത്യങ്ങള്‍ക്ക് സേനകളെ നല്‍കിയതിന് ലഭിക്കേണ്ട തുക വൈകുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു. മൊത്തം 267 കോടി രൂപയാണ് യുഎന്‍ ഇന്ത്യയ്ക്ക് നല്‍കാനുളളത്. യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി മഹേഷ് കുമാറാണ് ഇത് സംബന്ധിച്ച രാജ്യത്തിന്‍റെ ആശങ്ക യുഎന്നിനെ അറിയിച്ചത്. 

സമാധാന ദൗത്യങ്ങളുടെ പേരില്‍ യുഎന്‍ ഏറ്റവും കൂടുതല്‍ തുക നല്‍കാനുളളത് ഇന്ത്യയ്ക്കാണെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കഴിഞ്ഞ മാസം അവതരിപ്പിച്ച യുഎന്നിന്‍റെ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.