ദില്ലി: കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റില്‍ വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ ഏതെല്ലാം എന്നു പരിശോധിക്കാം. 

വില കൂടുന്നവ - 
ഇറക്കുമതി ചെയ്യുന്ന  ചെരിപ്പുകള്‍
ഇറക്കുമതി ചെയ്യുന്ന  ഫര്‍ണിച്ചറുകള്‍
ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ 
ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണ്‍
ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍

സിഗരറ്റ്
പുകയില ഉത്പന്നങ്ങള്‍
വാള്‍ ഫാനുകള്‍
അടുക്കള ഉപകരണങ്ങള്‍
പഞ്ചസാര
കൊഴുപ്പ് നീക്കിയ പാല്‍ 
ചിലയിനം മദ്യം 
സോയാ ഫൈബര്‍ 
സോയാ പ്രൊട്ടീന്‍
സ്റ്റീല്‍
ഇരുമ്പ്
ക്ലേ അയണ്‍
ചില ഇലക്ട്രിക്ക് ഉപകരണങ്ങള്‍
ചില ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍ 

വില കുറയുന്നവ - 
ഇറക്കുമതി ചെയ്യുന്ന ന്യൂസ് പ്രിന്‍റ് 
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ചില തരം മൊബൈല്‍ ഫോണുകള്‍ 
ഫിംഗര്‍ പ്രിന്‍റ് റീഡര്‍