Asianet News MalayalamAsianet News Malayalam

യുപിഐ ലൈറ്റ് വഴി എത്ര രൂപ വരെ കൈമാറാം? ഉപയോക്താക്കൾ പരിധി ഈ പരിധി അറിഞ്ഞിരിക്കണം

രാജ്യത്ത് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുപിഐ സംവിധാനത്തിന്റെ  വിപുലീകരിച്ച പതിപ്പാണിത്.

upi lite transaction limt and how to use upi lite
Author
First Published Sep 8, 2024, 5:05 PM IST | Last Updated Sep 8, 2024, 5:05 PM IST

യുപിഐ ലൈറ്റ് ഉപയോഗിക്കുന്നവരാണോ? ഇനിയും ഉപയോഗിക്കാത്തവർ എന്താണ് യുപിഐ ലൈറ്റ് എന്ന് അറിഞ്ഞിരിക്കണം. 2022 സെപ്റ്റംബറിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുപിഐ സംവിധാനത്തിന്റെ  വിപുലീകരിച്ച പതിപ്പാണിത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി അടുത്തിടെ ഉയർത്തിയിരുന്നു. 200 രൂപയിൽ നിന്ന് 500 രൂപയായാണ് ഉയർത്തിയത്.  ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ആർബിഐ നടപടി എടുത്തത്.  അതായത് ഇൻറർനെറ്റോ, മറ്റു കണക്ടിവിറ്റി സംവിധാനങ്ങളോ ആവശ്യമില്ലാതെ തന്നെ 500 രൂപ വരെയുളള ഇടപാടുകൾ നടത്താമെന്ന് ചുരുക്കം.  അതേസമയം  വിവിധ ഇടപാടുകളിലൂടെ ,ഒരു  ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ  മൊത്തത്തിലുള്ള പരിധി 2,000 രൂപയാണ്. 

യുപിഐ ലൈറ്റ് അക്കൗണ്ടിൽ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്.

യുപിഐ ലൈറ്റ് ഉപയോഗിക്കും വിധം

 ഇടപാടുകൾ നടത്താൻ, ആപ്പിലെ വാലറ്റിൽ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസഫർ ചെയ്യേണ്ടതുണ്ട്.  തുടർന്ന്, ഈ പണം ഉപയോഗിച്ച് വാലറ്റിൽ നിന്ന് യുപിഐ ലൈറ്റ് വഴി പേയ്‌മെന്റുകൾ നടത്താം.

Latest Videos
Follow Us:
Download App:
  • android
  • ios