Asianet News MalayalamAsianet News Malayalam

അയോധ്യയിൽ റിസോർട്ട് നിർമ്മിക്കാൻ യുഎസ് കമ്പനി; ഒരുങ്ങുന്നത് വമ്പൻ പ്രോജക്ട്

ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും നിർമാണം അയോധ്യയിലെ ശ്രീരാമക്ഷേത്രം സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെയും ഭക്തരുടെയും അനുഭവം മെച്ചപ്പെടുത്തുമെന്ന് ടൂറിസം ഡയറക്ടർ പ്രഖർ മിശ്ര പറഞ്ഞു.  

US firm signs agreement to build resort in Ayodhya
Author
First Published Jan 29, 2024, 2:44 PM IST

ദില്ലി: അയോധ്യയിൽ റിസോർട്ട് നിർമ്മിക്കുന്നതിനായി അമേരിക്കൻ സ്ഥാപനമായ അഞ്ജലി ഇൻവെസ്റ്റ്‌മെൻ്റ് എൽഎൽസിയുമായി കരാർ ഒപ്പിട്ട ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. 100 ​​മുറികളുള്ള റിസോർട്ട് നിർമ്മിക്കാനാണ് പദ്ധതി. ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലേക്ക് എത്തുന്ന ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ അപ്രതീക്ഷിത വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഉത്തർപ്രദേശ് ടൂറിസം, സാംസ്കാരിക മന്ത്രി ജയ്വീർ സിംഗ് പറഞ്ഞു.

വിനോദസഞ്ചാരികളുടെ സന്ദർശനം സുഗമമാക്കുന്നതിനും അവർക്ക് ക്ഷേത്രനഗരത്തിൽ താമസസൗകര്യം ഒരുക്കുന്നതിനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ജയ്വീർ സിംഗ് പറഞ്ഞു. 

അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമയായ, ഹൈദരാബാദ് സ്വദേശിയും എന്നാൽ അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി പ്രവർത്തിക്കുന്ന രമേഷ് നങ്ങുരനൂരിയും അയോധ്യയിൽ ഒരു റിസോർട്ട് നിർമ്മിക്കാൻ യുപി ടൂറിസം വകുപ്പുമായി കരാർ ഒപ്പിട്ടു. റിസോർട്ട് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ടൂറിസം വകുപ്പിൻ്റെ നിക്ഷേപ നയം നിക്ഷേപകർക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ വിനോദസഞ്ചാരികളുടെ പ്രവാഹം വർധിച്ചതോടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന്  ജയ്വീർ സിംഗ് പറഞ്ഞു. രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സർക്കാർ അയോധ്യയിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണെന്നും  അതിനാൽ വരുന്ന വിനോദസഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും നിർമാണം അയോധ്യയിലെ ശ്രീരാമക്ഷേത്രം സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെയും ഭക്തരുടെയും അനുഭവം മെച്ചപ്പെടുത്തുമെന്ന് ടൂറിസം ഡയറക്ടർ പ്രഖർ മിശ്ര പറഞ്ഞു.  

Latest Videos
Follow Us:
Download App:
  • android
  • ios