ലഖ്‌നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച ആയിരക്കണക്കിന് പേരിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് പിരിച്ചെടുത്തത് കോടികൾ. 19448 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 

കൊവിഡ് കാലത്തെ നിയമ ലംഘനങ്ങളെ അതിശക്തമായി നേരിടുകയാണ് യുപി പൊലീസ്. ഇതുവരെ നിയമം ലംഘിച്ച 60258 പേരെ കസ്റ്റഡിയിലെടുത്തു. എല്ലാവരിൽ നിന്നുമായി 7.7 കോടി രൂപയാണ് പിരിച്ചെടുത്തത്. സംസ്ഥാനത്തെ അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അശ്വതിയാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ കണക്ക് വ്യക്തമാക്കിയത്.
 
ഐപിസി സെക്ഷൻ 188 പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കരിഞ്ചന്തകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.