Asianet News MalayalamAsianet News Malayalam

ഇന്നുമുതല്‍ വിജയ ബാങ്കും ദേനാ ബാങ്കും ഇല്ല; ഇനി എല്ലാം ബാങ്ക് ഓഫ് ബറോഡ

മൂന്ന് ബാങ്കുകളും ചേര്‍ന്ന് രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഇന്ന് മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ പ്രവര്‍ത്തനം. ലയനം ഇന്നോടെ പ്രാബല്യത്തിലാകുമെങ്കിലും മൂന്ന് ബാങ്കുകളും ഒരു കുടക്കീഴിലെത്താന്‍ ആറ് മാസം സമയമെടുത്തേക്കും. 

vijaya bank and dena bank make BOB India's third largest bank
Author
Thiruvananthapuram, First Published Apr 1, 2019, 10:36 AM IST

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം  ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും, മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാണ് ലയിക്കുന്നത്. ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി. 

മൂന്ന് ബാങ്കുകളും ചേര്‍ന്ന് രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഇന്ന് മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ പ്രവര്‍ത്തനം. ലയനം ഇന്നോടെ പ്രാബല്യത്തിലാകുമെങ്കിലും മൂന്ന് ബാങ്കുകളും ഒരു കുടക്കീഴിലെത്താന്‍ ആറ് മാസം സമയമെടുത്തേക്കും. കാലതാമസത്തിനുളള പ്രധാന കാരണം ടെക്നോളജി ഏകീകരണമാണ്. 

പുതിയ ബാങ്കിന് 9,500 ശാഖകളുണ്ടാകും, ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 85,000 ത്തിന് മുകളിലാകും. ഇന്‍ഷുറന്‍സ് പോലെയുളള അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ ഏകീകരണം ഉടനുണ്ടാകില്ല. 

Follow Us:
Download App:
  • android
  • ios