കമ്പനിയുടെ വരുമാനം 10.80 ശതമാനം ഇടിഞ്ഞു. മുൻവർഷത്തെ 10894 കോടിയെ അപേക്ഷിച്ച് 9717 കോടി രൂപയാണ് കമ്പനിയുടെ ഇക്കഴിഞ്ഞ പാദത്തിലെ വരുമാനം

ദില്ലി: ടെലികോം രംഗത്തെ പ്രധാന കമ്പനിയായ വൊഡഫോൺ ഐഡിയയുടെ നഷ്ടത്തിൽ വർധന. 2021 ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിൽ 7230.9 കോടിയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലത്ത് 4532.1 കോടിയായിരുന്നു നഷ്ടം.

Add Asianetnews as a Preferred SourcegooglePreferred

കമ്പനിയുടെ വരുമാനം 10.80 ശതമാനം ഇടിഞ്ഞു. മുൻവർഷത്തെ 10894 കോടിയെ അപേക്ഷിച്ച് 9717 കോടി രൂപയാണ് കമ്പനിയുടെ ഇക്കഴിഞ്ഞ പാദത്തിലെ വരുമാനം. ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം ഇക്കഴിഞ്ഞ പാദവാർഷികത്തിൽ 115 രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലത്ത് 109 രൂപയായിരുന്നു ഈ വരുമാനം.

ജൂലായ് - സെപ്തംബർ പാദവാർഷികത്തിലെ നഷ്ടക്കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസം സെപ്തംബറിലും കാണാനില്ല. അതേസമയം കമ്പനിക്ക് 3.3 ശതമാനം വളർച്ച നേടാനായിട്ടുണ്ട്. നവംബർ 25 ന് ശേഷം വന്ന താരിഫ് വർധനവാണ് ഇതിന് കാരണം. 

കമ്പനിയുടെ 2021 ഡിസംബർ 31 ലെ കണക്ക് പ്രകാരം ആകെ കടബാധ്യത 198980 കോടി രൂപയാണ്. ഇതിൽ സ്പെക്ട്രം ഇനത്തിൽ നൽകാനുള്ള തുക 111300 കോടി രൂപയാണ്. എജിആർ കുടിശികയായി 64620 കോടിയും നൽകാനുണ്ട്. ബാങ്കുകളിൽ നിന്നെടുത്ത വായ്പ 23060 കോടിയാണ്.