തീപ്പെട്ടി നിര്‍മ്മാണം മുതല്‍ സമസ്ത മേഖലകളിലും വിലക്കയറ്റത്തിന്റെ തിരിച്ചടി നേരിടുന്നുണ്ട്. ഇന്ധന വിലയിലെ വര്‍ധനവും ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി. പെയിന്റ് നിര്‍മ്മാതാക്കളും വില വര്‍ധിപ്പിക്കുന്നത്തോടെ കെട്ടിട്ട നിര്‍മ്മാണ ചെലവ് ഉയരും. 

കൊച്ചി: പെയിന്റ് (Paint) നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവര്‍ധനവ്(inflation) പെയിന്റ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. വിലക്കയറ്റം കാരണം എല്ലാവിധ പെയിന്റുകള്‍ക്കും വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും നിര്‍മ്മാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ സ്മോള്‍ സ്‌കെയില്‍ പെയിന്റ് അസോസിയേഷന്റെ (ഇസ്പാ-ISSPA) കേരള ഘടകം കൊച്ചിയില്‍ കൂടിയ യോഗം വിലയിരുത്തി. 5000ത്തോളം തൊഴിലാളികള്‍ നേരിട്ട് ജോലി ചെയ്യുന്ന 200-ല്‍ പരം ചറുകിട പെയിന്റ് നിര്‍മ്മാണ യൂണിറ്റുകള്‍ കേരളത്തിലുണ്ട്.


തീപ്പെട്ടി നിര്‍മ്മാണം മുതല്‍ സമസ്ത മേഖലകളിലും വിലക്കയറ്റത്തിന്റെ തിരിച്ചടി നേരിടുന്നുണ്ട്. ഇന്ധന വിലയിലെ വര്‍ധനവും ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി. പെയിന്റ് നിര്‍മ്മാതാക്കളും വില വര്‍ധിപ്പിക്കുന്നത്തോടെ കെട്ടിട്ട നിര്‍മ്മാണ ചെലവ് ഉയരും.

ഇസ്പാ ചെയര്‍മാന്‍ എന്‍.എസ് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന യോഗം ഇന്‍ഡിഗോ പെയിന്റ്സ് ഡയറക്ടര്‍ കെ വി നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇസ്പാ നാഷണല്‍ സെക്രട്ടറി വി. ദിനേശ് പ്രഭു, മുന്‍ ദേശീയ ചെയര്‍മാന്‍ നീരവ് റവീഷ്യ, സംസ്ഥാന വൈസ് ചെയര്‍മാന്‍ മനോഹര്‍ പ്രഭു, സെക്രട്ടറി അജിത്ത് നായര്‍, ടിജിആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ജി. റെജിമോന്‍, ആംകോസ് പെയിന്റ് ഡയറക്ടര്‍ എസ് ഹരി, വാള്‍മാക്സ് പെയിന്റ് ഡയറക്ടര്‍ വി.എ. സുശീല്‍, ട്രൂകോട്ട് പെയിന്റ് ഡയറക്ടര്‍ ടി.എം. സ്‌കറിയ, ബക്ക്ളര്‍ പെയിന്റ്സ് ഡയറക്ടര്‍ സനൂജ് സ്റ്റീഫന്‍, ഡോള്‍ഫിന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.