Asianet News MalayalamAsianet News Malayalam

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലേ; പെൻഷൻകാർക്ക് ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം

60-നും 80-നും ഇടയിൽ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാൺ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്. 

Ways to submit Jeevan Pramaan Patra
Author
First Published Nov 28, 2023, 4:24 PM IST

റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത്  അല്ലെങ്കിൽ സമ്പാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിനു ശേഷമുള്ള സുഖപ്രദമായ ജീവിതം നയിക്കാനുള്ള വരുമാന സ്രോതസ്സാണ് പെൻഷൻ. 60-നും 80-നും ഇടയിൽ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാൺ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്. 2023-ലെ ജീവൻ പ്രമാൺ പത്രം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. 

നവംബർ 30-നകം ജീവൻ പ്രമാൺ പത്രം സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ വിതരണം മുടങ്ങും. അതേസമയം, അടുത്ത വർഷം ഒക്‌ടോബർ 31-ന് മുമ്പ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മുടങ്ങിയ തുകയ്‌ക്കൊപ്പം പെൻഷൻ പുനരാരംഭിക്കും.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അഞ്ച് വഴികളുണ്ട്. പെൻഷൻകാർക്ക് ജീവൻ പ്രമാൺ പോർട്ടൽ, പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, ഫേസ് ഓതെന്റിക്കേഷൻ, നിയുക്ത ഓഫീസർ ഒപ്പ്, ഡോർസ്റ്റെപ്പ് ബാങ്കിംഗ് എന്നിവ വഴി നിക്ഷേപിക്കാം.

ഫെയ്‌സ് ഓതന്റിക്കേഷൻ വഴിയോ ഡോർസ്റ്റെപ്പ് ബാങ്കിംഗ് വഴിയോ ലൈഫ് സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാം. എങ്ങനെ എന്നറിയാം

ഘട്ടം 1: നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ  'AadhaarFaceRD' 'ജീവൻ പ്രമാൺ ഫേസ് ആപ്പ്' ഇൻസ്റ്റാൾ ചെയ്യുക.

ഘട്ടം 2: പെൻഷൻ ഡിസ്ട്രിബ്യൂട്ടർ അതോറിറ്റിക്ക് നൽകേണ്ട നിങ്ങളുടെ ആധാർ നമ്പർ തയ്യാറാക്കി വയ്ക്കുക.

ഘട്ടം 3: ഓപ്പറേറ്റർ ഓതന്റിക്കേഷനിലേക്ക് പോയി മുഖം സ്കാൻ ചെയ്യുക.

ഘട്ടം 4: വിശദാംശങ്ങൾ നൽകുക.

ഘട്ടം 5: നിങ്ങളുടെ ചിത്രം ക്യാപ്‌ചർ ചെയ്‌ത് അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഒരു ലിങ്ക് നിങ്ങളുടെ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് ലഭിക്കും.

ഡോർസ്റ്റെപ്പ് ബാങ്കിംഗ് വഴി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള നടപടിക്രമം

ഘട്ടം 1: ജീവൻ പ്രമാൺ കേന്ദ്രത്തിലോ ബാങ്കിലോ എത്തുക

ഘട്ടം 2: നിങ്ങളുടെ ആധാർ നമ്പറും മൊബൈൽ നമ്പറുകളും ഓപ്പറേറ്ററുമായി പങ്കിടുക

ഘട്ടം 3: ബയോമെട്രിക് ഉപകരണം ഉപയോഗിച്ച് ഓപ്പറേറ്റർ നിങ്ങളുടെ ഐഡി പരിശോധിക്കും.

ഘട്ടം 4: പ്രാമാണീകരണത്തിന് ശേഷം നിങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios