Asianet News MalayalamAsianet News Malayalam

എന്താണ് ജോയിന്റ് സേവിംഗ്സ് അക്കൗണ്ട്? പ്രയോജനങ്ങൾ ഇവയെല്ലാം

സേവിംഗ്സ് അക്കൗണ്ടുകൾ നൽകുന്ന എല്ലാ ബാങ്കുകളും, ജോയിന്റ് അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നു.

What is joint savings account these are the benefits
Author
First Published Mar 25, 2024, 10:00 PM IST

ങ്കാളിയുമായി ചേർന്ന് ആരംഭിക്കുന്നതാണ് ജോയിന്റ് സേവിംഗ്സ് അക്കൗണ്ട്. സേവിംഗ്സ് അക്കൗണ്ടുകൾ നൽകുന്ന എല്ലാ ബാങ്കുകളും, ജോയിന്റ് അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം അനുസരിച്ച്, ഒരു അക്കൗണ്ട് സംയുക്തമായി പങ്കിടാൻ കഴിയുന്ന അക്കൗണ്ട് ഉടമകളുടെ എണ്ണത്തിൽ നിയന്ത്രണമില്ല. അതേ സമയം   ചില ബാങ്കുകൾ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തുന്നു.
 
ജോയിന്റ് സേവിംഗ്സ് അക്കൗണ്ടിന്റെ പ്രയോജനങ്ങൾ


1)  അക്കൗണ്ട് ഉടമകൾക്ക് കൂട്ടായി തീരുമാനങ്ങൾ എടുക്കാം

2) രണ്ട് ഹോൾഡർമാർക്കും ഫണ്ടുകളിലേക്ക് ആക്‌സസ് ഉണ്ട്.

3)ജോയിന്റ്  അക്കൗണ്ടുകൾ സാധാരണയായി വ്യക്തിഗത അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്നു .


4) സംയുക്ത നിക്ഷേപങ്ങൾക്കും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും  ജോയിന്റ് അക്കൗണ്ടുകൾ ഉപയോഗിക്കാം.

5) നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സാമ്പത്തിക കാര്യങ്ങൾ ട്രാക്ക് ചെയ്യാനുള്ള ഒരു ലളിതമായ മാർഗമാണ്  ജോയിന്റ് അക്കൗണ്ട്.

6) മിക്ക ബാങ്കുകളും  ജോയിന്റ് അക്കൗണ്ടുകളിൽ ഓരോ ഹോൾഡർക്കും ഡെബിറ്റ് കാർഡുകളും ചെക്ക് ബുക്കുകളും പോലുള്ള   ആനുകൂല്യങ്ങളും നൽകുന്നു.

ജോയിന്റ്  അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ
 
എസ്ബിഐ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആർബിഎൽ ബാങ്ക്, ഡിബിഎസ്, ഇൻഡസ്ഇൻഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ ജോയിന്റ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളാണ്.

Follow Us:
Download App:
  • android
  • ios